തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ നിന്നും ഇന്നലെ രാത്രി 7.5 കോടി രൂപയുടെ കറന്‍സി നോട്ടുകള്‍ പിടികൂടി; പിടിച്ചെടുത്തവയില്‍ ഇന്ന് പുറത്തിറങ്ങിയ 2000 രൂപ നോട്ടുകളും

രേഖകളില്‍ സൂചിപ്പിച്ചിരുന്ന വാഹന നമ്പറും പണം കൊണ്ടുപോകുന്ന വാഹനത്തിന്റെ നമ്പറും ഒത്തുപോകുന്നില്ലെന്ന് പോലീസ് അറിയിച്ചു. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ലഖോനി അറിയിച്ചു.

തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ നിന്നും ഇന്നലെ രാത്രി 7.5 കോടി രൂപയുടെ കറന്‍സി നോട്ടുകള്‍ പിടികൂടി; പിടിച്ചെടുത്തവയില്‍ ഇന്ന് പുറത്തിറങ്ങിയ 2000 രൂപ നോട്ടുകളും

തെരഞ്ഞെടുപ്പ് കമ്മീഷന്‍ തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ നിന്നും 7.5 കോടി രൂപയുടെ കറന്‍സി നോട്ടുകള്‍ പിടികൂടി. മിനി വാനില്‍ കടത്തുകയായിരുന്ന നോട്ടുകളില്‍ വ്യാഴാഴ്ച്ച പുറത്തിറക്കാനിരുന്ന രണ്ടായിരം രൂപയുടെ നോട്ടുകളും ഉള്‍പ്പെട്ടിരുന്നു.

ബാങ്ക് ഓഫ് ബറോഡയില്‍ നിന്നുമുള്ളതാണ് പിടികൂടിയ പണമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. രേഖകളില്‍ സൂചിപ്പിച്ചിരുന്ന വാഹന നമ്പറും പണം കൊണ്ടുപോകുന്ന വാഹനത്തിന്റെ നമ്പറും ഒത്തുപോകുന്നില്ലെന്ന് പോലീസ് അറിയിച്ചു. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ലഖോനി അറിയിച്ചു.

നവംബര്‍ 19ന് തഞ്ചാവൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം വിതരണം ചെയ്തുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് മെയ് മാസത്തില്‍ നടന്ന തഞ്ചാവൂര്‍ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. എന്നാല്‍ പിടികൂടിയ പണത്തിന് തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പ്രതികരിച്ചത്.

Read More >>