റിസര്‍വ് ബാങ്ക് വിതരണം ചെയ്യുന്നത് മുഷിഞ്ഞ നോട്ടുകള്‍; എടിഎമ്മില്‍ പണം നിറയ്ക്കാനാവാതെ ബാങ്ക് അധികൃതര്‍

ബാങ്കുകള്‍ക്ക് വിതരണം ചെയ്യാന്‍ മതിയായ നോട്ടുകള്‍ റിസര്‍വ് ബാങ്കിന്റെ കൈവശമില്ലാത്തതാണ് ബാങ്കുകള്‍ എടിഎം കൗണ്ടറുകള്‍ അടയ്ക്കാന്‍ കാരണമായതെന്ന് ബാങ്ക് അതികൃതര്‍ പറയുന്നു.

റിസര്‍വ് ബാങ്ക് വിതരണം ചെയ്യുന്നത് മുഷിഞ്ഞ നോട്ടുകള്‍; എടിഎമ്മില്‍ പണം നിറയ്ക്കാനാവാതെ ബാങ്ക് അധികൃതര്‍

ചെന്നൈ: സര്‍ക്കാര്‍ 500,1000 നോട്ടുകള്‍ പിന്‍ വലിച്ചതിനെത്തുടര്‍ന്ന് രാജ്യ വ്യാപകമായി പ്രതിസന്ധി രൂക്ഷമാകുന്നു. 500,1000 നോട്ടുകള്‍  സ്വീകരിച്ച് ചെറിയ തുകയുടെ നോട്ടുകള്‍ നല്‍കാന്‍ നല്‍കാന്‍ ബാങ്കുകള്‍ക്കാവുന്നില്ല. ഇതിനെത്തുടര്‍ന്ന്  ചെന്നൈയിലെ  എടിഎം കൗണ്ടറുകളില്‍ സേവനം ലഭ്യമല്ലെന്നുള്ള അറിയിപ്പാണ് കാണാന്‍ കഴിയുന്നതെന്ന്‌ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാങ്കുകള്‍ക്ക് വിതരണം ചെയ്യാന്‍ മതിയായ നോട്ടുകള്‍ റിസര്‍വ് ബാങ്കിന്റെ കൈവശമില്ലാത്തതാണ് ബാങ്കുകള്‍ എടിഎം കൗണ്ടറുകള്‍ അടയ്ക്കാന്‍ കാരണമായതെന്ന് ബാങ്ക് അതികൃതര്‍ പറയുന്നു. എന്നാല്‍ 100,50 നോട്ടുകള്‍ ബാങ്കുകള്‍ വഴി വിതരണം ചെയ്യുന്നതിന്  പഴയ നോട്ടുകളാണ് റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കുന്നത്‌.

ഇതിനാല്‍ പിഞ്ഞിയ നോട്ടുകളും ഉപയോഗ യോഗ്യമായ നോട്ടുകളും വേര്‍തിരിച്ചെടുക്കാന്‍ അധിക സമയം ആവശ്യമായി വരുന്നുണ്ട്. ബാങ്കധികൃതര്‍ പറയുന്നു.

ഒരു എടിഎമ്മില്‍ 1000,500,100 രൂപകളുടെ നോട്ട് നിറയ്ക്കുമ്പോള്‍ ഏകദേശം 20 മുതല്‍ 40 ലക്ഷം രൂപ വരെ നിറയ്ക്കാനാവും എന്നാല്‍ 50,100 രൂപ നോട്ടുകള്‍ നിറയ്ക്കുമ്പോള്‍ 2 മുതല്‍ 4 ലക്ഷം രൂപ മാത്രമാണ് നിറയ്ക്കാനാവുക. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു വിധത്തിലുള്ള മുന്നറിയിപ്പുമില്ലാതിരുന്നതിനാല്‍ ചെറിയ തുകയുടെ നോട്ടുകള്‍ വിതരണത്തിനായി തയ്യാറാക്കാന്‍ കഴിഞ്ഞില്ല. കൂടാതെ 100 രൂപ നോട്ടുകള്‍ക്ക് കനത്ത ക്ഷാമമാണ്. അതിനാല്‍ ബാങ്കുകളില്‍നിന്നും വരുന്ന ഫോണ്‍വിളികള്‍ക്ക് മറുപടി നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്. റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ പറയുന്നു.

ലഭ്യമായ 100 രൂപ നോട്ടുകള്‍ വിവിധ ബ്രാഞ്ചുകള്‍ വഴി വിതരണം ചെയ്യുന്നതിനാല്‍ എടിഎമ്മുകളില്‍ നിറയ്ക്കാനാവാത്ത സാഹചര്യമാണ്. എസ്ബിഐ പ്രാദേശിക പ്രതിനിധി പറഞ്ഞു. കേടുവന്ന നോട്ടുകള്‍ എടിഎമ്മുകളില്‍ നിറയ്ക്കാനാവില്ല. നിറച്ചാല്‍ തന്നെ മെഷീനുള്ളില്‍ തങ്ങി നില്‍ക്കുകയും ഇടപാട് തടസ്സപ്പെടുകയും ചെയ്യും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മിക്ക എടിഎമ്മുകളും 500,1000 നോട്ടുകള്‍ വിതരണം ചെയ്യുന്നതിനായി തയ്യാറാക്കിയതാണ്. അതിനാല്‍ 100 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നതിനായി സോഫ്റ്റ്‌വെയര്‍ ഉള്‍പ്പെടെ മാറ്റേണ്ട അവസ്ഥയാണ്.

2000 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കാന്‍ ആളുകള്‍ തയ്യാറാകുന്നില്ല. ചെറിയ തുകയുടെ നോട്ടുകള്‍ ലഭിക്കുന്നതിനായി ബാങ്കുദ്യോഗസ്ഥരോട് ആളുകള്‍ തട്ടിക്കയറുകയാണ്. 2000 രൂപ നോട്ടിന് ചെയിഞ്ച് ലഭ്യമല്ലാത്തതിനാലാണിത്. ഇക്കാരണത്താല്‍ പലയിടത്തും ബാങ്ക് ഉദ്യോഗസ്ഥരെ ആളുകള്‍ കയ്യേറ്റം ചെയ്തു. എന്നാല്‍ എസ്ബിഐ ചെന്നൈ ചീഫ് ജനറല്‍ മാനേജര്‍ ബി രമേഷ് ബാബു ഇതിനോട് പ്രതികരിക്കാന്‍ തയ്യാറായില്ല.

Story by
Read More >>