കറന്‍സി പിന്‍വലിക്കല്‍; സോഷ്യല്‍ മീഡിയയില്‍ നരേന്ദ്രമോദിക്ക് കനത്ത തിരിച്ചടി: നഷ്ടപ്പെട്ടത് 3.13 ലക്ഷം ട്വിറ്റര്‍ അനുയായികള്‍

ജനങ്ങളുമായി സംവദിക്കാന്‍ മറ്റു സോഷ്യല്‍ മീഡിയ- മാധ്യമങ്ങളേക്കാള്‍ മോദി ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്നത് ട്വിറ്ററിനെയായിരുന്നു. ഈ രംഗത്താണ് ഇപ്പോള്‍ തിരിച്ചടിയുണ്ടായിരിക്കുന്നത്.

കറന്‍സി പിന്‍വലിക്കല്‍; സോഷ്യല്‍ മീഡിയയില്‍ നരേന്ദ്രമോദിക്ക് കനത്ത തിരിച്ചടി: നഷ്ടപ്പെട്ടത് 3.13 ലക്ഷം ട്വിറ്റര്‍ അനുയായികള്‍

രാജ്യത്ത് 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനു പിറകേ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാത്തിരുന്നത് കനത്ത തിരിച്ചടി. ഏതുസംഭവത്തിന്റെയും പ്രതിഫലനം അതതുനിമിഷത്തിലുണ്ടാകുന്ന സോഷ്യല്‍ മീഡിയയിലാണ് മോദി തിരിച്ചടി നേരിട്ടത്. ടെലിവിഷനിലൂടെ നോട്ടുകള്‍ പിന്‍വലിക്കല്‍ പ്രഖ്യാപനം നടത്തിയതിനു ശേഷം മോദിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും മൂന്നു ലക്ഷം പേര്‍ പിന്‍വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

embed1--1-

ട്വിറ്റര്‍ കൗണ്ടറിന്റെ അനലിറ്റിക്കല്‍ സര്‍വ്വീസ് വഴി ലഭ്യമാകുന്ന വിവരം അനുസരിച്ച് നവംബര്‍ 9നു ശേഷം 3.13 ലക്ഷം ട്വിറ്റര്‍ അനുയായികളെയാണ് പ്രധാനമന്ത്രിക്ക് നഷ്ടമായത്. 3.18 ലക്ഷം പേരാണ് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നു കൊഴിഞ്ഞുപോയതെന്ന റിപ്പോര്‍ട്ടുകളും ചില വെബ്‌സൈറ്റുകള്‍ പുറത്തു വിടുന്നുണ്ട്.


modi-screenshot23

ഇന്ത്യക്കാരില്‍ 23.8 ലക്ഷം അനുയായികളുമായി ട്വിറ്ററിലെ ഒന്നമനായി തുടരുകയായിരുന്ന നരേന്ദ്രമോദിക്ക് വന്‍ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. അദ്ദേഹത്തിനു തൊട്ടു പിന്നില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചനായിരുന്നു ഉണ്ടായിരുന്നത്. ജനങ്ങളുമായി സംവദിക്കാന്‍ മറ്റു സോഷ്യല്‍ മീഡിയ- മാധ്യമങ്ങളേക്കാള്‍ മോദി ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്നത് ട്വിറ്ററിനെയായിരുന്നു. ഈ രംഗത്താണ് ഇപ്പോള്‍ തിരിച്ചടിയുണ്ടായിരിക്കുന്നത്.

നവംബര്‍ മാസത്തില്‍ ദിനംപ്രതി 25,000 അനുയായികള്‍ക്കടുത്താണ് മോദിക്ക് ട്വിറ്ററില്‍ ലഭിച്ചുകൊണ്ടിരുന്നത്. കറന്‍സി പിന്‍വലിക്കല്‍ പ്രഖ്യാപന ദിവസമായ നവംബര്‍ 8ന് അത് 50,000 വരെ എത്തിയിരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്ന പ്രഖ്യാപനം നടത്തിയതോടെ എല്ലാം തകിടം മറിയുകയായിരുന്നു.

സെപ്തംബര്‍ മാസം മുതല്‍ നരന്തര വര്‍ദ്ധവ് കണിച്ചിരുന്ന ട്വിറ്റര്‍ അനലിറ്റിക്‌സ് ഗ്രാഫില്‍ കുത്തനെയുള്ള ഇടിവാണ് നവംബര്‍ 8 നു ശേഷം നടന്നിരിക്കുന്നത്.

embed2--1-

Read More >>