ആ കിളവന്‍ ചത്തു!- കാസ്ട്രോയുടെ മരണത്തെ ആഘോഷിക്കുകയാണ് മിയാമി

കണ്ണീരും പ്രണാമങ്ങളും അഭിവാദ്യങ്ങളും അര്‍പ്പിച്ച് ഫിദല്‍ കാസ്ട്രോയുടെ മരണത്തില്‍ സങ്കടപ്പെടുന്നവരോട്, മിയാമിയിലെ മനുഷ്യര്‍ ഷാംപെയ്ന്‍ പൊട്ടിച്ചും തെരുവില്‍ നൃത്തമാടിയും ആ മരണത്തില്‍ സന്തോഷിക്കുകയാണ്- ആ കിളവന്‍ ചത്തൂ, എന്നവര്‍ ആഹ്ലാദത്തോടെ പറയുന്നു

ആ കിളവന്‍ ചത്തു!- കാസ്ട്രോയുടെ മരണത്തെ ആഘോഷിക്കുകയാണ് മിയാമി

കാസ്ട്രോയുടെ മരണം ഹവാനയെ നിശബ്ദമാക്കിയെങ്കില്‍ മിയാമി ആഘോഷിക്കുകയാണ്. കാസ്ട്രോയുട മരണവാര്‍ത്ത ടെലിവിഷനിലൂടെ അറിഞ്ഞ മിയാമിയിലെ കുടിയേറ്റക്കാര്‍ കൂട്ടത്തോടെ തെരുവുകളിലേയ്ക്ക് ഒഴുകി ആഘോഷം തുടങ്ങി. കൊട്ടും പാട്ടും മുദ്രവാക്യങ്ങളുമായി മിയാമിയുടെ തെരുവുകള്‍ നിറഞ്ഞു കവിഞ്ഞു.
കിളവന്‍ മരിച്ചു, ക്യൂബ സ്വതന്ത്രമായി. സന്തോഷത്തിന്റെയും സ്വാതന്ത്യത്തിന്റെയും സുദിനങ്ങള്‍ ക്യൂബയെ പുണര്‍ന്നിരിക്കുന്നു.ജനങ്ങള്‍ ആരവം മുഴക്കി. നുരഞ്ഞൊഴുകുന്ന ഷാപെയ്ന്‍ ഗ്ലാസുകള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് സ്വാതന്ത്യം എന്ന് ജനം അലറി വിളിച്ചു. കാസ്ട്രോയുടെ മരണം അവര്‍ കാത്തിരിക്കുകയായിരുന്നു .ഇടയ്ക്കിടെ കാസ്ട്രോ മരിച്ചുവെന്ന അഭ്യൂഹങ്ങള്‍ വരുന്നതു കാരണം കാസ്ട്രോയുടെ മരണം തമാശയായി കണ്ടിരുന്ന മിയാമിയിലെ രാഷ്ട്രീയ അഭയാര്‍ത്ഥികള്‍ കാസ്ട്രോ മരിച്ചുവെന്ന വാര്‍ത്ത ആനന്ദം നല്‍കുന്നതായിരുന്നു.
1961 ല്‍ 18 -ാം വയസില്‍ അമേരിക്കയിലേയ്ക്ക കുടിയേറിയ ക്യൂബക്കാരന്‍ ജെയ് ഫെര്‍ണാണ്ടസ് (72) ഇങ്ങനെ പറഞ്ഞു. സാത്താനേ, ഫിദല്‍ നിന്റെയായി കഴിഞ്ഞു അയാള്‍ക്ക് അര്‍ഹിക്കുന്നത് നല്‍കുക. ഫിദലിന് നിത്യശാന്തി നല്‍കരുതെന്നും ഫെര്‍ണാണ്ടസ് സാത്താനോട് പരിഭവിക്കുന്നു.

Cuban Americans celebrate upon hearing about the death of longtime Cuban leader Fidel Castro in the Little Havana neighborhood of Miami, Florida

ക്യൂബയുടെ വികസനത്തെ ഫിദല്‍ തല്ലിക്കൊഴിച്ചുവെന്നായിരുന്നു ക്യൂബയില്‍ നിന്ന് ഏഴാം വയസില്‍ അമേരിക്കയില്‍ കുടിയേറിയ ഫ്ളോറിഡയിലെ റിപ്പബ്ലിക്കന്‍ നേതാവ് ഇലാന റോസ് ലെറ്റിനേന്‍ പറയുന്നത്.ഗതാഗത കുരുക്കില്‍ നഗരം വീര്‍പ്പുമൂട്ടി ഒരു ലോകനേതാവിന്റെ മരണം ആഘോഷിക്കുന്നതിനെ സുന്ദരമായ ഭ്രാന്തെന്നാണ് 29 കാരനായ ക്രിസ്റ്റഫര്‍ സ്വീനി വിശേഷിപ്പിച്ചത്. ഇപ്പോഴത്തെ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോയ്ക്കെതിരെയും മുദ്രവാക്യ വിളികള്‍ ഉണ്ടായി. നീയും നിന്റെ ചേട്ടന്റെ കൂടെ പോ... ഒരാള്‍ നരകത്തില്‍ പോയി റൗള്‍ വൈകാതെ നീയും അയാളുടെ കൂടെ പോകും. എന്‍ട്രിക് റോഡ്രിഗ്വൂസ് (58)പറഞ്ഞു.

People stand in the street after nightclubs were closed by authorities following the announcement of Fidel Castro's death in Havana, Cuba, early Sat. Nov. 26, 2016. President Raul Castro said on state television that his older brother died late Friday, Nov. 25, 2016.

ഞങ്ങള്‍ ഒരു മനുഷ്യന്റെ മരണമല്ല ആഘോഷിക്കുന്നത് മറിച്ച് ഒരു പ്രത്യയശാസ്ത്രത്തിന്റെ അന്ത്യമാണ് ആഘോഷിക്കുന്നതെന്നായിരുന്നു കാര്‍ലോസ് ലോപ്പസ് എന്നയാളുടെ പ്രതികരണം. തന്റെ മകളെ നെഞ്ചോടു ചേര്‍ത്തു നിര്‍ത്തിയതിനു ശേഷം അയാള്‍ സന്തോഷത്തോട് പറഞ്ഞു. ഈ സുദിനത്തെ കുറിച്ച് വരുംതലമുറയോട് ഇവള്‍ പറയും. പാമ്പിന്റെ തല പോയി ഷാംപെയ്ന്‍ ഗ്ലാസ് ഉയര്‍ത്തി 20കാരനായ സെര്‍ജിയോ മോറലാസ് പറയുന്നു.എന്നാല്‍ ഹവാന കടുത്ത ദുഖത്തിലാണ്. ക്യൂബന്‍ തലസ്ഥാനം നിശബദമാണ്. വാര്‍ത്ത പുറത്തു വന്നതിനു ശേഷം നിശബ്ദതയും കടുത്ത ദു:ഖവുമാണ് ഹവാനയില്‍ തളം കെട്ടുന്നത്.1950 കളില്‍ കാസ്ട്രോയുടെ നേതൃത്വത്തിലുളള കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനോട് സന്ധി ചെയ്യാന്‍ കഴിയാതിരുന്ന സമ്പന്ന മധ്യവര്‍ഗ്ഗം അമേരിക്കയുള്‍പ്പെടെയുളള രാജ്യങ്ങളിലേയ്ക്ക ചേക്കേറുകയായിരുന്നു.അമേരിക്ക. സ്പെയിന്‍, ഇറ്റലി കാനഡ സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് 15 ലക്ഷത്തോളം ക്യൂബക്കാര്‍ പ്രവാസികളായി ചേക്കേറിയിട്ടുണ്ടെന്നാണ് കണക്ക്,. അമേരിക്കയില്‍ കുടിയേറിയ ക്യൂബക്കാരില്‍ മിക്കവാറും പേര്‍ തങ്ങളെ രാഷ്ട്രീയ അഭയാര്‍ത്ഥികളായിട്ടാണ് സ്വയം വിശേഷിപ്പിക്കുന്നത്. ഇത് അവര്‍ക്കു അമേരിക്കയിലെ കുടിയേറ്റ നിയമങ്ങളില്‍ ഇളവുകള്‍ ലഭിക്കാന്‍ സഹായിക്കുന്നു. ഫ്ളോറിഡ, ന്യുയോര്‍ക്ക് കെന്‍ടുക്കി,ടെക്സാസ് കാലിഫോര്‍ണിയ ന്യുജെഴ്സി തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവര്‍ കൂട്ടത്തോടെ പാര്‍ക്കുന്നത്.

miami

Story by
Read More >>