സഭാ തര്‍ക്കത്തിന്റെ മറവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കോടികളുടെ തട്ടിപ്പെന്ന് ആരോപണം

സഭാതര്‍ക്കത്തിന്റെ മറവില്‍ 200 വര്‍ഷം പഴക്കമുള്ള ചെറായി സെന്റ് മേരീസ് പള്ളിയില്‍ കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടക്കുന്നതായി ആരോപണം.

സഭാ തര്‍ക്കത്തിന്റെ മറവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കോടികളുടെ തട്ടിപ്പെന്ന് ആരോപണം

കൊച്ചി: സഭാതര്‍ക്കത്തിന്റെ മറവില്‍ 200 വര്‍ഷം പഴക്കമുള്ള ചെറായി സെന്റ് മേരീസ് പള്ളിയില്‍ വൻ തട്ടിപ്പു നടക്കുന്നതായി ആരോപണം. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ സ്വകാര്യ വ്യക്തികള്‍ കൈയ്യേറാന്‍ ശ്രമിക്കുന്നന്നതായി പള്ളി വികാരി ഫാ: ഗീവര്‍ഗീസ് ബേബി ആരോപിക്കുന്നു. വ്യാജ ട്രസ്റ്റുകള്‍ രൂപീകരിച്ച് പള്ളി സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും ട്രസ്റ്റിന്റെ പേരിലാക്കാന്‍ ശ്രമം നടന്നെന്ന് രേഖകളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.


2004 മുതല്‍ പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന് ചക്കരക്കടവ് വലിയ പള്ളി ട്രസ്റ്റിന്റെ പേരിലാണ് കരം അടച്ചു വരുന്നതായി വിവരവകാശ രേഖ വ്യക്തമാക്കുന്നു. രജിസ്റ്റര്‍ ചെയ്യാതിരുന്ന ട്രസറ്റിന് നിയവിരുദ്ധമായി വില്ലേജ് അധികൃതര്‍ കൈവശാവകാശ രേഖ നല്‍കുകയായിരുന്നു. ഇക്കാര്യം പള്ളിവികാരി ഫാ: ഗീവര്‍ഗ്ഗീസ് ബേബിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തു വന്നത്. സ്വത്തുക്കള്‍ കൈവശപ്പെടുത്താനുള്ള ചിലരുടെ താത്പര്യമാണ് ഇത്തരം നീക്കത്തിലൂടെ വ്യക്തമാകുന്നതെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം ആരോപിക്കുന്നു. പള്ളിയുടെ ട്രസ്റ്റിയും ട്രസ്റ്റിന്റെ ചുമതലക്കാരനും ഒരാളാണെന്നതും ഈ സംശയം വര്‍ദ്ധിപ്പിക്കുന്നതായി ഇപ്പോഴത്തെ വികാരി ഫാ: ഗീവര്‍ഗീസ് ബേബി പറഞ്ഞു.

documents 01

എന്നാല്‍ സര്‍വ്വേ നമ്പറിലുള്ള ശാഖയിലോ കൈവശാവകാശ രേഖയിലെ നമ്പറിലോ പാരിഷ് ഹാള്‍ നിര്‍മ്മിച്ചിട്ടില്ലെന്ന് 2011 ല്‍ വില്ലേജ് ഓഫീസില്‍ നിന്ന് ലഭിച്ച രേഖകളില്‍ നിന്ന് വ്യക്തമാകുന്നു. 2012 ല്‍ പള്ളി മാനേജിംഗ് കമ്മിറ്റി എന്ന വ്യാജേന ചെറായി സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ട്രസ്റ്റ് എന്ന പേരില്‍ പുതിയ ട്രസ്റ്റ് രൂപീകരിക്കുകയും പള്ളിയുടെ അക്കൗണ്ട് അതിലേക്ക് മാറ്റുകയും ചെയ്തു. പള്ളിയുടെ പേരിലുള്ള സ്വത്തുവകകളുടേയും അവകാശം ഇപ്പോള്‍ ട്രസ്റ്റിനാണെന്നും ട്രസ്റ്റ് അംഗങ്ങള്‍ അവകാശം ഉന്നയിക്കുന്നു. ഇരുവിഭാഗത്തിന്റെ വികാരിമാര്‍ക്ക് പള്ളിയുടെ സ്വത്തില്‍ യാതൊരു തരത്തിലുള്ള അവകാശമില്ലെന്നും ഇവര്‍ പറയുന്നു. കാലങ്ങളായി ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങളുടെ രണ്ട് വികാരിമാരാണ് ഇവിടെ സേവനം ചെയ്യുന്നത്. ഇരു വിഭാഗങ്ങള്‍ക്കും പ്രത്യേക ആരാധനാ സമയവും ക്രമീകരിച്ചിട്ടുണ്ട്. ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ വികാരി പള്ളിമേടയിലാണ് താമസിക്കുന്നത്.

പള്ളിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് ട്രസ്റ്റിന്റെ പേരില്‍ മാറ്റിയതുമായി ബന്ധപ്പെട്ട് പള്ളി ട്രസ്റ്റി അജിമോന്‍ വര്‍ഗ്ഗീസ് ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പണം കൈകാര്യം ചെയ്യുന്ന ട്രസ്റ്റുകളുടെ ചുമതല വഹിക്കാന്‍ പാടില്ലെന്നിരിക്കെ അജിമോന്‍ വര്‍ഗ്ഗീസ് പറവൂര്‍ ജോയിന്റ് ആര്‍ടിഒ ഓഫീസില്‍ ഇപ്പോഴും ഹെഡ്ക്ലര്‍ക്കായി ജോലി ചെയ്യുകയാണ്. ട്രസ്റ്റ് പ്രമാണത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്നതു മറച്ചുവെച്ച് കൃഷിക്കാരന്‍ എന്നാണു കാണിച്ചിരിക്കുന്നത്. സ്വന്തം പാന്‍ കാര്‍ഡുപയോഗിച്ച് ചെറായി ഫെഡറല്‍ ബാങ്കില്‍ പള്ളി കൈക്കാരന്‍ എന്ന മേല്‍വിലാസം നല്‍കി ഇയാള്‍ പണം ഫിക്‌സ്ഡ് ഡെപ്പോസിറ്റായി നിക്ഷേപിച്ചിരുന്നു. പുതിയ ട്രസ്റ്റ് രൂപീകരിച്ചതിന് പിന്നാലെ കോടതി വിധിയിലൂടെ അജിമോന്‍ പള്ളികൈക്കാരനായി ചുമതലയേറ്റിരുന്നു. കോടതി വിധിയുടെ മറവില്‍ തട്ടിപ്പു തുടരാനാണ് ഇതെന്നും ഫാ: ഗീവര്‍ഗീസ് ബേബി ആരോപിക്കുന്നു.

പള്ളിയുടെ പേരില്‍ ഉണ്ടായിരുന്ന യൂണിയന്‍ ബാങ്കിന്റെ എസ്ബി അക്കൗണ്ടും ഇവര്‍ ട്രസ്റ്റിന്റെ പേരിലാക്കുകയായിരുന്നു. അജിമോനും ട്രസ്റ്റ് മാനേജിംഗ് കമ്മിറ്റി സെക്രട്ടിയായ എബ്രഹാം വര്‍ക്കിയും (ഇട്ടിയച്ചന്‍) ചേര്‍ന്നാണ് ഈ അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കുന്നത്. സഭാ ഭരണഘടനപ്രകാരം വികാരിയുടെയും കൈക്കാരന്റെയും പേരിലോ അല്ലെങ്കില്‍ ഇവരുടെ പരസ്പരസമ്മതപ്രകാരം ഇവരില്‍ ഒരാളുടെ പേരിലോ ആണ് അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കേണ്ടത്. വര്‍ഷങ്ങളായി പള്ളിത്തിരുനാളിന് കൊടിയുയര്‍ത്തുന്നത് പോലും കൈക്കാരനാണ്.

documents 02

പള്ളിപ്പുറം വില്ലേജില്‍ പല സ്ഥലത്തായി ഏട്ട് ഏക്കര്‍ ഭൂമിയോളം പള്ളിക്കുണ്ട്. അതില്‍ പള്ളി കോമ്പൗണ്ടിനു വെളിയിലുള്ള ഒന്നര എക്കറോളം ഭൂമിയുടെ കൈവശാവകാശം ചക്കരക്കടവ് വലിയ പള്ളി ട്രസ്റ്റിനാണെന്ന് വില്ലേജില്‍ നിന്ന് വ്യാജ കൈവശാവകാശ സര്‍ട്ടിഫിക്കേറ്റ് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഏജന്‍സികളെയും ഇവര്‍ തട്ടിപ്പിനു കൂട്ടുപിടിക്കുകയായിരുന്നു. ഈ ഭൂമിക്ക് രജിസ്റ്റാര്‍ വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിരിക്കുന്നത് ഇതു പള്ളിയുടെ ഭൂമി തന്നെയാണെന്നാണ്.

പള്ളിക്ക് ഇടവാകാംഗം സംഭാവന നല്‍കിയ തുക കൊണ്ടു പണിത പാരിഷ് ഹാള്‍ വ്യാജ രേഖയുടെ അടിസ്ഥാനത്തില്‍ പള്ളിപ്പുറം പഞ്ചായത്ത് ചക്കരക്കടവ് വലിയ പള്ളി ട്രസ്റ്റ് എന്ന പേരില്‍ നമ്പര്‍ നല്‍കുകയായിരുന്നു. ഇതില്‍ ഹാജാരാക്കിയ രേഖകള്‍ എല്ലാം തന്നെ പരസ്പര വിരുദ്ധങ്ങളാണ്. വൈദ്യുതി ബോര്‍ഡ് വാട്ടര്‍ അതോറിറ്റി എന്നീ ഗവണ്‍മെന്റ് ഏജന്‍സികളും തട്ടിപ്പിന് കൂട്ടുനിന്നതായി വിവരവാകാശ രേഖകള്‍ വ്യക്തമാക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രിമാര്‍, ജില്ലാ കളക്ടര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല.

[caption id="attachment_55322" align="aligncenter" width="552"]driving school പളളിയുടെ മുന്‍വശം ഡ്രൈവിംഗ് സ്‌കൂളിനു വാടകയ്ക്ക് നല്‍കിയിരിക്കുന്നു[/caption]

ചെറായി പള്ളിയില്‍ പല പേരില്‍ ബില്‍ ബുക്ക് അടിച്ചാണ് പിരിവു നടത്തുന്നത്. കോടതി സഭാ തര്‍ക്കമായിട്ടാണ് ഇതിനെ കാണുന്നതെന്നുള്ളത് ഈ തട്ടിപ്പുകാര്‍ക്ക് ബലം നല്‍കുന്നുണ്ടെന്നും വികാരി ആരോപിക്കുന്നു. സത്യസന്ധ്യമായി പ്രവര്‍ത്തിക്കാത്ത എല്ലാ സഭാ ട്രസ്റ്റുകളിലും റിസീവര്‍ ഭരണം കൊണ്ടു വരണമെന്നും ട്രസ്റ്റികളുടെ പ്രവര്‍ത്തനം വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

പള്ളിയുടെ മുന്‍വശം നിസ്സാര വാടകയ്ക്ക് ഡ്രൈവിംഗ് സ്‌കൂളിന് നല്‍കിയിരിക്കുകയാണ്. ആര്‍ടിഒ ഓഫീസിലെ സാമ്പത്തിക ഇടപാടുകള്‍ ഈ ഡ്രൈവിംഗ് സ്‌കൂള്‍ നടത്തുന്ന ആള്‍വഴിയാണ് നടക്കുന്നതെന്നും വികാരി ആരോപിച്ചു. ഡ്രൈവിംഗ് സ്‌കൂള്‍ സ്ഥാപനം ഓട്ടോ കണ്‍സള്‍ട്ടന്‍സി കൂടി നടത്തുന്നുണ്ട് ഇവിടെ.

ഈ ആരോപണങ്ങളുമായി ബന്ധപ്പെട്ട് നാരദാ ന്യൂസ് അജിമോന്‍ വര്‍ഗീസിനെ സമീപിച്ചപ്പോള്‍ ഭീഷണിയുടെ സ്വരത്തിലായിരുന്നു മറുപടി. കൂടുതല്‍ പ്രതികരിക്കാന്‍ താത്പര്യമില്ലെന്നും സഭതര്‍ക്കവുമായി ബന്ധപ്പെട്ടുള്ള വൈരാഗ്യമാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലുള്ളതെന്നും അജിമോന്‍ പ്രതികരിച്ചു. ചക്കരക്കടവ് ട്രസ്റ്റ് എന്നൊരു ട്രസ്റ്റ് നിലവില്‍ ഇല്ല. ഈ ട്രസ്റ്റിന്റെ പേരില്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടാണ് ചോദിക്കേണ്ടത്. അജിമോന്‍ പറഞ്ഞു. പള്ളിയുടെ അക്കൗണ്ടുകളെ പറ്റി തിരക്കിയപ്പോള്‍ പോലീസ് മുറയില്‍ ചോദ്യം ചെയ്യാന്‍ താന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നുമായിരുന്നു മറുപടി.

ആരോപണ വിധേയനായ എബ്രാഹം വര്‍ക്കിയുള്‍പ്പെടെയുള്ളവരെ സമീപിച്ചപ്പോള്‍ പ്രതികരിക്കാനോ നേരില്‍ കാണുവാനോ തയ്യാറായില്ല. താന്‍ ഇടവകയില്‍ എത്തിയിട്ട് എതാണ്ട് ഒന്നര വര്‍ഷമേ ആയിട്ടുള്ളുവെന്നും ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കാനില്ലെന്നും യാക്കോബായ വിഭാഗം വികാരി ഫാ: എബി ഊന്നേലില്‍ പ്രതികരിച്ചു. ട്രസ്റ്റ് രൂപികരിച്ചത് യാഥാര്‍ത്ഥ്യമാണെങ്കിലും ട്രസ്റ്റിലേയ്ക്ക് പള്ളിയുടെ സ്വത്തുക്കള്‍ സ്വരുക്കൂട്ടിയെന്ന ആരോപണം ഗൂഢ ലക്ഷ്യത്തോടെയാണെന്നും യാക്കോബായ വിഭാഗം മുന്‍ വികാരി ഫാ: ബേബി ചിറമേല്‍ നാരദാ ന്യൂസിനോട് പ്രതികരിച്ചു. യാതൊരു അടിസ്ഥാനവുമില്ലാതെ ഇത്തരം ആരോപണം ഉന്നയിക്കുന്നവരുടെ ലക്ഷ്യം ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത നിലനിര്‍ത്തി നേട്ടം കൊയ്യുകയാണെന്നും ഫാ: ബേബി പറഞ്ഞു.

documents 03

കൊച്ചി മഹാരാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ പുത്തന്‍ കൂറ്റ് നസ്രാണികള്‍ക്ക് ദാനമായി നല്‍കിയ ഭൂമിയിലാണ് പള്ളി സ്ഥിതിചെയ്യുന്നത്. (പോർച്ചുഗീസ് അധിനിവേശകാലത്ത് ഉദയംപേരൂർ സുന്നഹദോസിലൂടെ മലങ്കരസഭയുടെ മേലുള്ള അധികാരം റോമാപാപ്പയിൽ നിക്ഷിപ്തമാക്കിയതിനെതിരെ മട്ടാഞ്ചേരിയിൽ വടംകെട്ടി നടത്തിയ കൂനൻ കുരിശു സത്യത്തെ തുടർന്നുണ്ടായ പിളർപ്പിൽ പോപ്പിന്റെ പക്ഷത്തു നിന്നവരെ പഴയ കൂറ്റുകാരെന്നും പോപ്പിനെ എതിർത്തവരെ പുത്തൻകൂറ്റുകാരെന്നും വിശേഷിപ്പിക്കുകയായിരുന്നു) മഹാരാജാവിന്റെ തീട്ടൂരമുള്‍പ്പെടുന്ന താളിയോലക്കെട്ടുകള്‍, ചരിത്ര രേഖകള്‍, വെള്ളി, സ്വര്‍ണക്കുരിശുകള്‍. പഞ്ചലോഹം കൊണ്ടുള്ള പാത്രങ്ങള്‍, എട്ട് ഏക്കറോളം ഭൂമി, മഹാരാജാവിന്റെ കാലഘട്ടം മുതലുള്ള നാണയങ്ങള്‍ തുടങ്ങി 200 കോടിയിലധികം വിലമതിക്കുന്ന സ്വത്ത് പള്ളിക്കുണ്ടെന്നാണ് അനുമാനം.

Read More >>