വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്; സക്കീര്‍ ഹുസൈനെതിരെ പാര്‍ട്ടി അന്വേഷണം

ഇതിനായി സംസ്ഥാന സെക്രട്ടേറിയറ്റ് ഏകാംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. സിപിഎം സെക്രട്ടറിയേറ്റ് അംഗം എളമരം കരീമിനാണ് അന്വേഷണ ചുമതല. അന്വേഷണ കമ്മീഷന്റെ റിപോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും തുടര്‍നടപടി.

വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്; സക്കീര്‍ ഹുസൈനെതിരെ പാര്‍ട്ടി അന്വേഷണം

തിരുവനന്തപുരം: യുവ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ കളമശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ പാര്‍ട്ടി അന്വേഷണം. ഇതിനായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഏകാംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗം എളമരം കരീമിനാണ് അന്വേഷണ ചുമതല. അന്വേഷണ കമ്മീഷന്റെ റിപോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും തുടര്‍നടപടി.
മുമ്പ്, സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കളമശേരി ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് സക്കീര്‍ ഹുസൈനെ നീക്കിയിരുന്നു. മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് സക്കീര്‍ ഹുസൈന്‍ സമര്‍പ്പിച്ച ഹരജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളുകയും ചെയ്തിരുന്നു. സക്കീര്‍ ഹുസൈന് ജാമ്യം അനുവദിക്കരുതെന്നും പോലിസ് കസ്റ്റഡിയില്‍ വിടണമെന്നുമാണ് പ്രോസിക്യുഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടാണ് സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്.

Read More >>