സിപിഐഎമ്മിന്റെ നഗരസഭാ കൗൺസിലർക്കെതിരായ ബലാത്സംഗാരോപണം പാർട്ടി അന്വേഷിക്കും

കൂട്ടബലാത്സംഗത്തിന് ഇരയാക്കിയവരിൽ പ്രധാനി വടക്കാഞ്ചേരി നഗരസഭാംഗയിലെ സിപിഐഎം കൗൺസിലറായ പിഎൻ ജയന്തനാണെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി തല അന്വേഷണം നടത്തുന്നത്.

സിപിഐഎമ്മിന്റെ നഗരസഭാ കൗൺസിലർക്കെതിരായ ബലാത്സംഗാരോപണം  പാർട്ടി അന്വേഷിക്കും

തൃശൂരിൽ സിപിഐഎം പ്രാദേശിക നേതാവും നഗരസഭാ കൗൺസിലറുമായ പി എൻ ജയന്തൻ യുവതിയെ കൂട്ട ബലാത്സംഗത്തിനിരായക്കിയെന്ന ആരോപണം പാർട്ടി തലത്തിൽ അന്വേഷിക്കുമെന്ന് വടക്കാഞ്ചേരി ഏരിയാ സെക്രട്ടറി പി എൻ സുരേന്ദ്രൻ. കുറ്റക്കാരെന്ന് തെളിഞ്ഞാൽ നടപടി സ്വീകരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. കൂട്ടബലാത്സംഗത്തിന് ഇരയാക്കിയവരിൽ പ്രധാനി വടക്കാഞ്ചേരി നഗരസഭാംഗയിലെ സിപിഐഎം കൗൺസിലറായ പിഎൻ ജയന്തനാണെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി തല അന്വേഷണം നടത്തുന്നത്.


jadha

സിപിഐഎമ്മിന്റെ സജീവ പ്രവർത്തകനായ ജയന്തൻ മിണാലൂർ വാർഡിൽ നിന്നാണ് ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത്. കൗൺസിലറായി തെരഞ്ഞെടുക്കും മുൻപ് ഡിവൈഎഫ്ഐ ബ്ലോക് പ്രസിഡന്റായിരുന്നു. കേസിൽ കുറ്റാരോപിതനായ ജനീഷ്, ജയന്തിന്റെ സഹോദരനാണ്.യുവതിയുടെ ആരോപണം പണം തട്ടാൻ വേണ്ടിയാണെന്നായിരുന്നു ജയന്തന്റെ പ്രതികരണം. പാർട്ടിയിൽ കൂടിയാലോചന നടത്തിയ ശേഷം കൂടുതൽ പ്രതികരണം നടത്താമെന്നും ജയന്തൻ പറഞ്ഞു.

Read More >>