പുതിയ നോട്ടിലെ ദേവനാഗരി ലിപി ഭരണഘടനാ വിരുദ്ധം; ബിനോയ് വിശ്വം സുപ്രീംകോടതിയിലേക്ക്‌

രാജ്യസഭയിലും ലോക്സഭയിലും നിരന്തര ചര്‍ച്ച നടത്തിയാണ് എന്തൊക്കെയാണ് ഒരു നോട്ടില്‍ ചേര്‍ക്കേണ്ടതെന്ന തീരുമാനിക്കുന്നത്.

പുതിയ നോട്ടിലെ ദേവനാഗരി ലിപി ഭരണഘടനാ വിരുദ്ധം; ബിനോയ് വിശ്വം സുപ്രീംകോടതിയിലേക്ക്‌

പുതുതായിറക്കിയ 2000,500 രൂപ നോട്ടിലെ ദേവനാഗരി ലിപി ഉപയോഗിച്ചുള്ള എഴുത്തിനെതിരെ സിപിഐ നേതാവും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വം സുപ്രീം കോടതിയെ സമീപിക്കും. ദേവനാഗരി ലിപിയുടെ പ്രയോഗം ഭരണഘടന ലംഘനമാണെന്നാണെന്നു ചൂണ്ടിക്കാട്ടിയാണ് ബിനോയ് വിശ്വം സുപ്രീംകോടതിയെ സമീപിക്കുക. ലെവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യസഭയിലും ലോക്സഭയിലും നിരന്തര ചര്‍ച്ച നടത്തിയാണ് എന്തൊക്കെയാണ് ഒരു നോട്ടില്‍ ചേര്‍ക്കേണ്ടതെന്ന തീരുമാനിക്കുന്നത്. ബിനോയ് വിശ്വം പറഞ്ഞു.മറ്റു പരാതികളും നോട്ടിനെ കുറിച്ചുണ്ട്. വെള്ളത്തില്‍ വീണാല്‍ നിറം പോകുമെന്നും മറ്റ് രാജ്യങ്ങളിലെ കറന്‍സിയുമായുള്ള സാദൃശ്യം എന്നിങ്ങനെ പരാതികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഭരണഘടന വകുപ്പ് 343(1) അനുസരിച്ച് ദേവനാഗരി ലിപി ഔദ്യോഗിക ഭാഷയല്ല. നോട്ട് റദ്ദാക്കല്‍ തീരുമാനത്തിനെതിരെയുള്ള കേസുകള്‍ പരിഗണിക്കുന്ന നവംബര്‍ 25 ന് ബിനോയ് വിശ്വത്തിന്റെ കേസും പരിഗണിക്കുമെന്നാണ് കരുതുന്നത്.

ചിത്രത്തിന് കടപ്പാട്: മനോരമ ഓണ്‍ലൈന്‍

Read More >>