ഭരണകാര്യങ്ങൾ നിർവഹിക്കാൻ തെരഞ്ഞെടുക്കപ്പെട്ടവരുണ്ട്; കോടതി അതിൽ ഇടപെടേണ്ടതില്ല; രവിശങ്കർ പ്രസാദ്

ഭരണകർത്താക്കൾക്ക് വിഴ്ച സംഭവിക്കുമ്പോൾ കോടതികൾക്ക് നിർദ്ദേശം നൽകാം.

ഭരണകാര്യങ്ങൾ നിർവഹിക്കാൻ തെരഞ്ഞെടുക്കപ്പെട്ടവരുണ്ട്; കോടതി അതിൽ ഇടപെടേണ്ടതില്ല; രവിശങ്കർ പ്രസാദ്

ന്യൂഡല്‍ഹി: കോടതി ഭരണകാര്യങ്ങളിൽ ഇടപെടേണ്ടെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്. കേടതികൾക്ക് ഭരണകർത്താക്കൾക്ക് നിർദ്ദേശം നൽകാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണകർത്താക്കൾക്ക് വിഴ്ച സംഭവിക്കുമ്പോൾ കോടതികൾക്ക് നിർദ്ദേശം നൽകാം. എന്നാൽ ഭരണം തെരഞ്ഞെടുക്കപ്പെട്ടവരാണ് ചെയ്യെണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രശ്നത്തിന് പരിഹാരമുണ്ടാകാൻ ഇക്കാര്യങ്ങൾ ഓർമ്മിക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമ നിർമ്മാണം നടത്താൻ അതാത് സഭകളുണ്ട്. രവിശങ്കർ പ്രസാദ് വ്യക്തമാക്കി.


കോടതികളിൽ ജഡ്ജിമാരെ നിയമിക്കാത്തതിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂർ പ്രസാതാവന നടത്തിയതിന് തൊട്ടുപിന്നാലെയാണ് രവിശങ്കർ പ്രതികരിച്ചിരിക്കുന്നത്.

കൂടുതൽ വായിക്കാൻ:

കോടതി ലക്ഷ്മണ രേഖ കടക്കരുതെന്ന് അറ്റോര്‍ണി ജനറല്‍; പ്രസ്താവന ചീഫ് ജസ്റ്റിസ് ഠാക്കൂറിന്റെ സര്‍ക്കാര്‍ വിമര്‍ശനത്തിന് തൊട്ടുപിന്നാലെ

Read More >>