പി കെ ജയക്ഷ്മി ഇടപെട്ട് കടം എഴുതിത്തള്ളിയപ്പോള്‍ ഗുണഭോക്താക്കളായത് ആദിവാസികള്‍ക്കിടയിലെ സാമ്പത്തികമായി ഉയര്‍ന്നവര്‍; ആനുകൂല്യം ലഭിച്ചതിൽ ഭൂരിഭാഗവും മന്ത്രി ബന്ധുക്കൾ

സ്വന്തമായി കൃഷിഭൂമിയോ അടച്ചുറപ്പുള്ള കുടിയിരിപ്പോ ഇല്ലാത്ത പണിയ, അടിയ, കുണ്ടുവടിയര്‍, കാട്ടുനായ്ക്ക വിഭാഗങ്ങളാണ് ആദിവാസി ജനസംഖ്യയില്‍ 70 ശതമാനത്തിലധികവും. സാധാരണനിലയില്‍ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കാത്തവരാണിക്കൂട്ടര്‍.

പി കെ ജയക്ഷ്മി ഇടപെട്ട് കടം എഴുതിത്തള്ളിയപ്പോള്‍ ഗുണഭോക്താക്കളായത് ആദിവാസികള്‍ക്കിടയിലെ സാമ്പത്തികമായി ഉയര്‍ന്നവര്‍; ആനുകൂല്യം ലഭിച്ചതിൽ ഭൂരിഭാഗവും മന്ത്രി ബന്ധുക്കൾ

മാനന്തവാടി: മുന്‍ മന്ത്രി പി കെ ജയലക്ഷ്മി ഇടപെട്ട് വയ്പ എഴുതിത്തള്ളിയത് ആദിവാസികള്‍ക്കിടയിലെ സാമ്പത്തികമായി ഉയര്‍ന്ന വിഭാഗത്തിന്റേതെന്ന് രേഖകള്‍. ഭൂമിയും കൃഷിയും വിദ്യാഭ്യാസപരമായും ഉദ്യോഗതലത്തിലും ഇതര വിഭാഗങ്ങളെ അപേക്ഷിച്ച് ബഹദൂരം താണ്ടിയ കുറിച്യ വിഭാഗത്തിലെ സാമ്പത്തികമായി ഉയര്‍ന്നവരും ജയലക്ഷ്മിയുടെ ബന്ധുക്കളുമാണ് ഗുണഭോക്താക്കള്‍. ഏക്കര്‍ കണക്കിന് ഭൂമിയുള്ള കുറിച്യവിഭാഗത്തിലുള്ളവര്‍ക്ക് വേണ്ടി പി കെ ജയലക്ഷ്മി ഇടപെട്ട് വനംവകുപ്പിലും ട്രൈബല്‍ ഡിപ്പാര്‍ട്ട് മെന്റിലും നിയമനം നല്‍കിയത് വിവാദമായതിന് പിന്നാലെയാണ് കാര്‍ഷിക കടം എഴുതിത്തള്ളലിലും 95 ശതമാനവും മുന്‍മന്ത്രിയുടെ സമുദായത്തില്‍പ്പെട്ടവരും ബന്ധുക്കളുമായവരെ പരിഗണിച്ചത്.


വയനാട്ടിലെ അറിയപ്പെടുന്ന കുറിച്യതറവാട്ടംഗങ്ങളുടെ ഉള്‍പ്പെടെ ഒന്നര കോടി രൂപയാണ് ജയലക്ഷ്മി ഇടപെട്ട് വിവിധ ബാങ്കുകളില്‍ നിന്ന് എഴുതിത്തള്ളിയത്. നാലു ശതമാനം കടം എഴുതിത്തള്ളിയ കുറുമ്മര്‍ വിഭാഗത്തിലുള്ളവരാണ് കുറിച്യര്‍ കഴിഞ്ഞാല്‍ സാമ്പത്തികമായി മെച്ചപ്പെട്ടു നില്‍ക്കുന്നവര്‍. ഏറെ പിന്നോക്കം നില്‍ക്കുന്ന പണിയ, അടിയ, കുണ്ടുവടിയ വിഭാഗത്തെ തറവാടിന്റെ ഏഴയലത്ത് പോലും പ്രവേശിക്കാന്‍ അനുവദിക്കത്ത വിഭാഗമാണ് ആദിവാസികള്‍ക്കിടയില്‍ സവര്‍ണ്ണരെന്നറിയപ്പെടുന്ന കുറിച്യര്‍. പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗങ്ങളോട് ഇപ്പോഴും അയിത്തം കല്‍പ്പിക്കുന്ന വിഭാഗം.

pkj docu 1

നായര്‍ സമുദായത്തിന്റെ ആചാരങ്ങള്‍ക്ക് സമാനകളുള്ളതാണ് കുറിച്യരുടെ അനുഷ്ഠാനങ്ങള്‍. ജയലക്ഷ്മിയുടെ പേഴ്‌സനല്‍ സ്റ്റാഫംഗങ്ങളിലുള്‍പ്പെടെ കുറിച്യരല്ലാതെ മറ്റൊരു ആദിവാസി വിഭാഗത്തെയും പരിഗണിച്ചിട്ടുമില്ലായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് നടന്ന കടം എഴുതിത്തള്ളലിലാണ് ജയലക്ഷ്മിയുടെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്നവര്‍ ഉള്‍പ്പെടെ ഗുണഭോക്താക്കളായത്. ജയലക്ഷ്മിയുടെ ബന്ധുക്കളായ പാലോട്ട് കുടുംബാംഗങ്ങളുടെ  മുഴുവന്‍ കടങ്ങളും ഇപ്രകാരം എഴുതിത്തള്ളിയിട്ടുണ്ട്.

pkj docu 2
ആദിവാസി വിഭാഗങ്ങള്‍ക്ക് 2010 വരെയുള്ള വായ്പകള്‍ക്ക് കടാശ്വാസം നല്‍കിക്കൊണ്ട് 2014ലെ ബജറ്റ് പ്രസംഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. 2015 സെപ്റ്റംബറില്‍ മന്ത്രിസഭായോഗമായിരുന്നു പദ്ധതിയുടെ നടത്തിപ്പ് തീരുമാനിച്ചത്. എന്നാല്‍ മന്ത്രിസഭായോഗം 2010വരെയുള്ളത് എന്നതില്‍ മാറ്റം വരുത്തി 2014 മാര്‍ച്ച് വരെയുള്ള കടങ്ങളെ ഇതിന്റെ പരിധിയില്‍ കൊണ്ടുവന്നതായി രേഖകളിലുണ്ട്. വായ്പയുടെ പരിധി ഒരു ലക്ഷമാണ്. ഇതിനായി രണ്ടുകോടി രൂപയാണ് വകയിരുത്തിയത്. ഒക്ടോബര്‍ ഒന്നിന് ഉത്തരവിറങ്ങുകയും ചെയ്തു. 2014 മാര്‍ച്ച് 31ന് മുമ്പ് കുടിശ്ശികയായതും സര്‍ക്കാര്‍ ശമ്പളം പറ്റാത്തതുമായ ആദിവാസികളുടെ ഒരുലക്ഷത്തില്‍ താഴെയുള്ള വായ്പകള്‍ക്കാണിത് ബാധകം.

ജയലക്ഷ്മിയുടെ കുടുബാംഗമായ പാലോട്ട് അച്ചപ്പന് 2,02959 രൂപ,  മറ്റൊരു പാലോട്ട് അപ്പച്ചന് 1,29016 രൂപ, ആലകണ്ടി അണ്ണന്‍ 1,02917,  പാലോട്ട് വള്ളന്‍ 2,12 761 രൂപ എന്നിങ്ങനെയുള്ള കണക്കാണ് പുറത്തുവന്നത്. സ്വന്തം മണ്ഡലമായ മാനന്തവാടിയിലെ കാട്ടിമൂല ബാങ്കില്‍ നിന്നും  ജയലക്ഷ്മിയുടെ ബന്ധുക്കളുടെ മാത്രം 23, 83818 രൂപയാണ് എഴുതിത്തള്ളിയത്. സംസ്ഥാന വ്യാപകമായി കടം എഴുതിത്തള്ളാന്‍ നല്‍കിയ രണ്ടു കോടി രൂപയില്‍ ഒന്നര കോടിയും സ്വസമുദായത്തിനും നാമമാത്രം തുക കുറുമ്മ സമുദായത്തിനും നല്‍കിയാണ് പി കെ ജയലക്ഷ്മി കടുത്ത അഴിമതി നടത്തിയത്.

pkj docu 4

കുറിച്യര്‍ കഴിഞ്ഞാല്‍ പിന്നെ തേന്‍കുറുമ്മ, മുള്ളുക്കുറുമ വിഭാഗങ്ങള്‍ക്കാണ്  ഭൂ സ്വത്തും  കൃഷിയുമൊക്കെയുള്ളത്. സമാന്യം മെച്ചപ്പെട്ട രീതിയില്‍ത്തന്നെയാണ് കുറുമ്മരിലെ നല്ലൊരു ശതമാനം കഴിയുന്നത്. സ്വന്തമായി കൃഷിഭൂമിയോ അടച്ചുറപ്പുള്ള കുടിയിരിപ്പോ ഇല്ലാത്ത പണിയ, അടിയ, കുണ്ടുവടിയര്‍, കാട്ടുനായ്ക്ക വിഭാഗങ്ങളാണ് ആദിവാസി ജനസംഖ്യയില്‍ 70 ശതമാനത്തിലധികവും. സാധാരണനിലയില്‍ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കാത്തവരാണിക്കൂട്ടര്‍. വായ്പയ്ക്ക് പോയാല്‍ത്തന്നെ നൂറായിരം നൂലാമാലകള്‍ പറഞ്ഞ് ബാങ്കധികൃതര്‍ ഇവരെ കയ്യൊഴിയുകയാണ് ചെയ്യുക. നാമമാത്രം ഭൂമിയുള്ളതിനാല്‍ ഇവര്‍ക്ക് കാര്‍ഷിക വായ്പയെടുക്കാന്‍ സാങ്കേതികമായ ബുദ്ധിമുട്ടുകളുമുണ്ട്. ഏറെ പിന്നോക്കം നില്‍ക്കുന്ന ഇക്കൂട്ടര്‍ക്ക് കിട്ടേണ്ട പല ആനുകൂല്യങ്ങളും കാലങ്ങളായി കുറിച്യര്‍ തന്നെയാണ് കയ്യടക്കിവരുന്നതെന്നു  ചുരുക്കം.

Read More >>