മാവോയിസ്റ്റ് ഭീഷണി: ദക്ഷിണ കർണാടക വനാതിർത്തിയിലെ കേരള ഗ്രാമങ്ങളിൽ കനത്ത ജാഗ്രത

ദക്ഷിണ കർണാടകയിലെ വനമേഖലകൾ മാവോയിസ്റ്റ് താവളങ്ങളാണ്. നിലമ്പൂർ വെടിവെപ്പിന് ഏതെങ്കിലും തരത്തിലുള്ള തിരിച്ചടികൾ മാവോയിസ്റ്റുകളുടെ ഭാഗത്ത് നിന്നും ഉണ്ടാവുകയാണെങ്കിൽ ഈ മേഖല മാവോയിസ്റ്റുകൾ തിരഞ്ഞെടുക്കാനിടയുണ്ടെന്ന സൂചനകളെത്തുടർന്നാണ് പോലീസ് കനത്ത ജാഗ്രത പാലിക്കുന്നത്.

മാവോയിസ്റ്റ്  ഭീഷണി: ദക്ഷിണ കർണാടക വനാതിർത്തിയിലെ കേരള ഗ്രാമങ്ങളിൽ കനത്ത ജാഗ്രതകാസർഗോഡ്: നിലമ്പൂരിൽ പോലീസ് വെടിവെപ്പിൽ രണ്ടു മാവോയിസ്റ്റ് പ്രവർത്തകർ കൊല്ലപ്പെട്ട സാഹചര്യത്തിൽ ദക്ഷിണ കർണാടക വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന കേരളത്തിലെ ഗ്രാമങ്ങളിൽ പോലീസ് സുരക്ഷ കർശനമാക്കി. വനാതിർത്തിയിലെ വെള്ളരിക്കുണ്ട്, ചിറ്റാരിക്കാൽ, രാജപുരം, ബേഡകം, ആദൂർ, അമ്പലത്തറ, മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധികളിലാണ് പോലീസ് ജാഗ്രത പാലിക്കുന്നത്.

ദക്ഷിണ കർണാടകയിലെ വനമേഖലകൾ മാവോയിസ്റ്റ് താവളങ്ങളാണ്. നിലമ്പൂർ വെടിവെപ്പിന് ഏതെങ്കിലും തരത്തിലുള്ള തിരിച്ചടികൾ മാവോയിസ്റ്റുകളുടെ ഭാഗത്ത് നിന്നും ഉണ്ടാവുകയാണെങ്കിൽ ഈ മേഖല മാവോയിസ്റ്റുകൾ തിരഞ്ഞെടുക്കാനിടയുണ്ടെന്ന സൂചനകളെത്തുടർന്നാണ് പോലീസ് കനത്ത ജാഗ്രത പാലിക്കുന്നത്.

നേരത്തെ പാണത്തൂർ, രാജപുരം വനമേഖലകളിൽ മാവോയിസ്റ്റ് സാനിദ്ധ്യം സ്ഥിരീകരിച്ചിരുന്നു. ഇവിടങ്ങളിൽ തണ്ടർബോൾട്ട് അടക്കമുള്ള സായുധസേന ദിവസങ്ങളോളം തിരച്ചിൽ നടത്തിയിരുന്നു. വനമേഖലയിലെ ആദിവാസി ഊരുകളിൽ മാവോയിസ്റ്റുകൾ വേരുറപ്പിക്കുന്നു എന്ന റിപ്പോർട്ടുകളെത്തുടർന്ന് കോളനികൾ കേന്ദ്രീകരിച്ച് പോലീസ് ബോധവൽക്കരണക്ലാസ്സുകൾ നടത്തിയിരുന്നു.

കർണാടക വനമേഖലയിൽ കർണാടക പോലീസ് മാവോയിസ്റ്റ് വിരുദ്ധ നടപടികൾ കർശനമാക്കുമ്പോൾ മാവോയിസ്റ്റുകൾ അതിർത്തി കടന്ന് കാസർഗോഡ് വനമേഖലയിൽ സുരക്ഷിതരായി കഴിയുന്നത് പതിവാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത്തരം പശ്ചാത്തലത്തിലാണ് പോലീസ് കനത്ത ജാഗ്രത പാലിക്കുന്നത്.

Read More >>