സഹകരണ ബാങ്കുകള്‍ക്ക് നോട്ട് മാറ്റിനല്‍കാന്‍ അനുമതിയില്ല

നേരത്തെ കേരളത്തിന്റെ ആവശ്യം പരിഗണിച്ച് ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് അസാധുവായ പണം സ്വീകരിക്കാന്‍ റിസര്‍വ് ബാങ്ക് മൂന്നു നാള്‍ സമയം അനുവദിച്ചിരുന്നു.

സഹകരണ ബാങ്കുകള്‍ക്ക് നോട്ട് മാറ്റിനല്‍കാന്‍ അനുമതിയില്ല

തിരുവനന്തപുരം: ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് പഴയ നോട്ടുകള്‍ മാറ്റി നല്‍കാന്‍ അനുമതിയില്ല. കൂടാതെ പഴയ നോട്ടുകള്‍ നിക്ഷേപമായി സ്വകരിക്കാനും കഴിയില്ല. റിസര്‍വ് ബാങ്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ കേരളത്തിന്റെ ആവശ്യം പരിഗണിച്ച് ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് അസാധുവായ പണം സ്വീകരിക്കാന്‍ റിസര്‍വ് ബാങ്ക് മൂന്നു നാള്‍ സമയം അനുവദിച്ചിരുന്നു.

എന്നാല്‍ സഹകരണബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം റിസര്‍വ് ബാങ്ക് അംഗീകരിച്ചിട്ടുണ്ട്. കള്ളപ്പണം തിരിച്ചറിയാനുള്ള സംവിധാനം സഹകരണ ബാങ്കുകളില്‍ ഇല്ലെന്നുള്ള കാരണം പറഞ്ഞാണ് റിസര്‍വ് ബാങ്ക് അനുമതി നിഷേധിച്ചത്.

നിക്ഷേപകര്‍ക്ക് ഈ മാസം 24 വരെ 24000 രൂപ പിന്‍വലിക്കാം. ജില്ലാ ബാങ്കുകള്‍ക്ക് മറ്റു ബാങ്കുകളില്‍നിന്ന് എത്ര പണവും പിന്‍വലിക്കാം. എല്ലാ ബാങ്കുകള്‍ക്കും ഇതു സംബന്ധിച്ച് റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.

Read More >>