വൈറല്‍ പനിയെ തുടര്‍ന്ന് സോണിയാ ഗാന്ധി ആശുപത്രിയില്‍

ഡല്‍ഹി സര്‍ ഗംഗ റാം ആശുപത്രിയിലാണ് സോണിയാ ഗാന്ധിയെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റില്‍ വാരണാസിയിലെ റോഡ്‌ഷോയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

വൈറല്‍ പനിയെ തുടര്‍ന്ന് സോണിയാ ഗാന്ധി ആശുപത്രിയില്‍

ന്യൂഡല്‍ഹി: എഐസിസി പ്രസിഡന്റ് സോണിയാ ഗാന്ധിയെ വൈറല്‍ പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി സര്‍ഗംഗ റാം ആശുപത്രിയിലാണ് സോണിയാ ഗാന്ധിയെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ആഗസ്റ്റില്‍ വാരണാസിയിലെ റോഡ്‌ഷോയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ 2017ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പാര്‍ട്ടിയുടെ ഇലക്ഷന്‍ കാംപയിന്‍ ഉദ്ഘാടന വേളയിലായിരുന്നു സംഭവം. പിന്നീട് വൈറല്‍ പനി, കടുത്ത നിര്‍ജലീകരണം, ഇടതു തോളെല്ലിനുണ്ടായ പൊട്ടലും സ്ഥാനം തെറ്റലും എന്നിവ മൂലം സോണിയാ ഗാന്ധി പങ്കെടുക്കേണ്ട പരിപാടികള്‍ വെട്ടിക്കുറച്ചിരുന്നു.

അതേസമയം, 2011 ല്‍ ന്യൂയോര്‍ക്കിലെ സ്ലോവന്‍ കെറ്ററിങ് കാന്‍സര്‍ സെന്ററില്‍ അവര്‍ ഒരു ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. ഗുരുതരമായ അവസ്ഥയിലായതിനാലാണ് അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നതെന്നാണ് റിപോര്‍ട്ടുകള്‍. സോണിയാ ഗാന്ധി കാന്‍സറിന് ചികില്‍സ തേടിയിരുന്നതായി അവരുടെ ഒരു ബന്ധു പറഞ്ഞതായി ടെലഗ്രാഫ് പിന്നീട് റിപോര്‍ട്ട് ചെയ്തിരുന്നു.

Read More >>