കോണ്‍ഗ്രസ് മാര്‍ച്ചിനെതിരെ പോലീസ് ലാത്തിവീശി; തൃശൂരില്‍ ഹര്‍ത്താല്‍

രാവിലെ ആറുമണിമുതല്‍ വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍. ഇന്നുരാവിലെ തൃശൂര്‍ കളക്ട്രേറ്റിലേക്കാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.

കോണ്‍ഗ്രസ് മാര്‍ച്ചിനെതിരെ പോലീസ് ലാത്തിവീശി; തൃശൂരില്‍ ഹര്‍ത്താല്‍

തൃശൂരില്‍ ജില്ലയില്‍ നാളെ ഹര്‍ത്താല്‍. വടക്കാഞ്ചേരി പീഡനക്കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനെതിരെ പോലീസ് ലാത്തി വീശി.  ഇതിനെത്തുടര്‍ന്നാണ് ഹര്‍ത്താല്‍ നടത്താന്‍ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറുമണിമുതല്‍ വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍. ഇന്നുരാവിലെ തൃശൂര്‍ കളക്ട്രേറ്റിലേക്കാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടയില്ലെന്ന് തൃശൂര്‍ ഡിസിസി വ്യക്തമാക്കി.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഉദ്ഘാടനപ്രസംഗത്തിന് ശേഷമാണ് മാര്‍ച്ച് അക്രമാസക്തമായത്. പോലീസിനെതിരെ കല്ലെറിയുകയും സംരക്ഷണ ഭിത്തി തകര്‍ക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നുമാണ് പോലീസ് ലാത്തി വീശിയത്. ലാത്തിച്ചാര്‍ജില്‍ കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കരെ ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

Read More >>