ജനങ്ങളുടെ ദുരിതം സര്‍ക്കാരിന് മുന്‍കൂട്ടി കാണാനിയില്ല;കള്ളപ്പണക്കാര്‍ രാജ്യം വിട്ടു; അരുണ്‍ ഷൂരി

കള്ളപ്പണം സൂക്ഷിക്കുന്നവര്‍ അത് നോട്ടുകളായല്ല വസ്തുക്കളും സ്വര്‍ണ്ണമായുമാണ് സൂക്ഷിക്ഷിക്കുക. കൂടാതെ വിദേശത്ത് നിക്ഷേപം നടത്തിയവരുമുണ്ട്. അതിനാല്‍ കള്ളപ്പണം കൈവശമുള്ളവരെ സ്പര്‍ശിക്കാനാവില്ലെന്നും അരുണ്‍ ഷൂരി ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ ദുരിതം സര്‍ക്കാരിന് മുന്‍കൂട്ടി കാണാനിയില്ല;കള്ളപ്പണക്കാര്‍ രാജ്യം വിട്ടു; അരുണ്‍ ഷൂരി

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ഷൂരി. നടപടിക്ക് പിന്നിലെ കക്ഷ്യം നല്ലതാണെങ്കിലും വേണ്ട വിധമല്ല നടപ്പിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ആളുകളുടെ ബുദ്ധിമുട്ട് മുന്‍കൂട്ടി കാണാന്‍ സര്‍ക്കാരിനായില്ലെന്നും അദ്ദേഹം പറഞ്ഞു.

കള്ളപ്പണം സൂക്ഷിക്കുന്നവര്‍ അത് നോട്ടുകളായല്ല വസ്തുക്കളും സ്വര്‍ണ്ണമായുമാണ് സൂക്ഷിക്ഷിക്കുക. കൂടാതെ വിദേശത്ത് നിക്ഷേപം നടത്തിയവരുമുണ്ട്. അതിനാല്‍ കള്ളപ്പണം കൈവശമുള്ളവരെ സ്പര്‍ശിക്കാനാവില്ലെന്നും അരുണ്‍ ഷൂരി ചൂണ്ടിക്കാട്ടി. രാജ്യത്ത് അഴിമതി കാട്ടിയവരൊക്കെ രാജ്യത്തുനിന്നും രക്ഷപെട്ടു. അഴിമതി കാട്ടിയവരൊന്നും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ നടപടി ചെറുകിട സംരംഭങ്ങളെയാണ് ഇത് പ്രധാനമായും ബാധിച്ചിരിക്കുന്നത്. 85 ശതമാനത്തോളം വരുന്ന നോട്ടുകള്‍ പന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം ആളുകളെ ദുരിതത്തിലാക്കെയെന്നും ഷൂരി വ്യക്തമാക്കി. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അരുണ്‍ ഷൂരി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

Read More >>