ഒന്നു നനഞ്ഞപ്പോള്‍ അച്ചടി മാഞ്ഞ 2000

പള്ളുരുത്തിയിലെ ലോട്ടറി വില്‍പ്പനക്കാരന്‍ ഷിജാസിന്റെ കയ്യിലുണ്ടായിരുന്ന രണ്ടായിരത്തിന്റെ നോട്ടാണ് നിറം മങ്ങി അച്ചടി മാഞ്ഞ നിലയിലായത്.

ഒന്നു നനഞ്ഞപ്പോള്‍ അച്ചടി മാഞ്ഞ 2000

കൊച്ചി: പള്ളുരുത്തിയിലെ ലോട്ടറി വില്‍പ്പനക്കാരന്‍ ഷിജാസിന്റെ ഷര്‍ട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന രണ്ടായിരത്തിന്റെ നോട്ടാണ് അബദ്ധത്തില്‍ അലക്കി കഴിഞ്ഞപ്പോള്‍ നിറം മങ്ങിയത്. നോട്ടിലെ അച്ചടിയും അടര്‍ന്നു പോയിരുന്നു. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയെന്നും, 2000 എന്ന് ദേവനാഗരി ലിപിയിലെഴുതിയതുമാണ് മാഞ്ഞുപോയത്.

രണ്ടായിരം രൂപയുടെ നോട്ട് പോക്കറ്റിലുള്ളത് കാണാതെ ഷിജാസിന്റെ ഭാര്യ ഷര്‍ട്ട് അലക്കുകയായിരുന്നു. വെയിലത്ത് ഉണക്കി ഇസ്തിരിയിട്ട ശേഷമാണ് നോട്ടുള്ള കാര്യം അറിഞ്ഞത്.


ഞായറാഴ്ച രാവിലെയാണ് ലോട്ടറി വിറ്റ് കിട്ടിയ അഞ്ഞൂറിന്റെ നോട്ടുകള്‍ ഷിജാസ് ബാങ്കില്‍ നല്‍കി 2000ന്റെ നോട്ട് മാറ്റിയെടുത്തത്. അച്ചടി മങ്ങി പ്രിന്റിംഗ് ഇളകിയ നോട്ട് പഴകിയ നോട്ടിന്റെ അവസ്ഥയിലാണിപ്പോള്‍.

പോക്കറ്റിലുള്ള കറന്‍സി നോട്ട് ഷര്‍ട്ടിനൊപ്പം അറിയാതെ അലക്കുന്നത് മിക്കവര്‍ക്കും സംഭവിക്കുന്നതാണ്. നനഞ്ഞ നോട്ട് ഉണക്കിയെടുക്കുമ്പോള്‍ നിറത്തിലും അച്ചടിയിലും മാറ്റം വരാറുമില്ല. എന്നാല്‍ ഒറ്റയലക്കിനാണ് ഏറെ സുരക്ഷാ ക്രമീകരണങ്ങളോടെ പുറത്തിറക്കിയെന്ന് അവകാശപ്പെടുന്ന രണ്ടായിരത്തിന്റെ പുത്തന്‍ നോട്ടിന്റെ നിറം മങ്ങി അച്ചടി മാഞ്ഞിരിക്കുന്നത്.

Read More >>