സഹകരണ മേഖലയിലെ പ്രതിസന്ധി; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

സര്‍വ്വകക്ഷി നിവേദക സംഘത്തിന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കാത്തത് ഞെട്ടലുണ്ടാക്കിയെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിക്കാത്ത സാഹചര്യത്തിലാണ് ജനങ്ങളുടെ ആശങ്കയറിയിക്കാന്‍ വീണ്ടും കത്തയക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

സഹകരണ മേഖലയിലെ പ്രതിസന്ധി; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: സഹകരണമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്. സര്‍വ്വകക്ഷി നിവേദക സംഘത്തിന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കാത്തത് ഞെട്ടലുണ്ടാക്കിയെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിക്കാത്ത സാഹചര്യത്തിലാണ് ജനങ്ങളുടെ ആശങ്കയറിയിക്കാന്‍ വീണ്ടും കത്തയക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അരുണ്‍ ജെയറ്റ്‌ലിയുമായുള്ള കൂടിക്കാഴ്ചക്കായി ധനമന്ത്രി തോമസ് ഐസക്കിനെ അയക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.


നോട്ടുനിരോധനം സഹകരണ മേഖലയെ താറുമാറാക്കിയ സാഹചര്യത്തില്‍ 21ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് അഖില കക്ഷി നിവേദക സംഘത്തെ കേന്ദ്രത്തിലേക്ക് അയക്കാന്‍ തീരുമാനിച്ചത്. പ്രതിസന്ധി സംബന്ധിച്ച് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താനായിരുന്നു ഇത്. എന്നാല്‍ നിവേദകസംഘത്തെ കാണാന്‍ പ്രധാനമന്ത്രി അനുമതി നിഷേധിക്കുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കമുള്ളവര്‍ പ്രധാനമന്ത്രിയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Read More >>