പിന്‍വലിച്ച നോട്ടുകള്‍ സഹകരണ ബാങ്കുകളും സ്വീകരിക്കണമെന്ന് റിസര്‍വ് ബാങ്കിന്റെ ഉത്തരവ്

സഹകരണ ബാങ്കുകള്‍ നേരത്തെ പിന്‍വലിച്ച നോട്ടുകള്‍ വാങ്ങാന്‍ തയാറായിരുന്നില്ല. നിക്ഷേപമായും ഇത്തരം നോട്ടുകള്‍ ബാങ്കുകള്‍ സ്വീകരിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് വ്യാപക പരാതി ഉയര്‍ന്നതോടെയാണ് ആര്‍ബിഐ രംഗത്തെത്തിയത്.

പിന്‍വലിച്ച 1,000, 500 രൂപയുടെ നോട്ടുകള്‍ സഹകരണ ബാങ്കുകളും സ്വീകരിക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉത്തരവ്. നിക്ഷേപമായി മാത്രമേ പണം സ്വീകരിക്കാവൂ എന്നും പഴയ നോട്ടുകള്‍ മാറി നല്‍കാന്‍ പാടില്ലെന്നും ആര്‍ബിഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Read More >>