ഗുജറാത്തിലും സഹകരണ സമരം; കേന്ദ്രം സഹകരണ ബാങ്കുകളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് സൂചന

സഹകരണമേഖലയിലെ പ്രതിസന്ധി വിഷയത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷാ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുമായി കൂടിക്കാഴ്ച നടത്തി. സഹകരണ ബാങ്കുകള്‍ക്കുള്ള ഇളവു തീരുമാനങ്ങള്‍ ഇമന്നാനാളെയോ ണ്ടാകുമെന്നാണ് സൂചനകള്‍.

ഗുജറാത്തിലും സഹകരണ സമരം; കേന്ദ്രം സഹകരണ ബാങ്കുകളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് സൂചന

പഴയനോട്ട് മാറ്റിയെടുക്കുന്ന കാര്യത്തില്‍ സഹകരണമേഖലയ്ക്ക് ഇളവ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന. രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇളവ് നല്‍കാന്‍ തീരുമാനിക്കുന്നത്. ബിജെപി ഭരിക്കുന്ന ഗുജറാത്ത്, മഹാരാഷ്ട്ര തുങ്ങിയ സംസ്ഥാനങ്ങളില്‍ ഈ വിഷയത്തില്‍ ഉയരുന്ന പ്രക്ഷോഭങ്ങളാണ് കേന്ദ്രസര്‍ക്കാരിനെ മാറ്റിചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന.

സഹകരണമേഖലയിലെ പ്രതിസന്ധി വിഷയത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷാ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുമായി കൂടിക്കാഴ്ച നടത്തി. സഹകരണ ബാങ്കുകള്‍ക്കുള്ള ഇളവു തീരുമാനങ്ങള്‍ ഇമന്നാനാളെയോ ണ്ടാകുമെന്നാണ് സൂചനകള്‍. കേരളത്തില്‍ സഹകരണ സമരത്തിന്‍ എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ചു പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നു.

കേരളത്തില്‍ സഹകരണ ബാങ്കുകള്‍ക്കുള്ള നിയന്ത്രണത്തെ തുടര്‍ന്നു കഴിഞ്ഞ ദിവസം കുടിയ സര്‍വ്വകക്ഷി യോഗത്തില്‍ നിന്നും ബിജെപി ഇറങ്ങിപ്പോയിരുന്നു. കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകളുടെ കാര്യത്തില്‍ മൗനം പാലിക്കുകയും ചെയ്യുന്ന സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

Read More >>