റിസർവ് ബാങ്കിന്റേത് നിയമവിരുദ്ധ നടപടി; സുപ്രീം കോടതിയെ സമീപിക്കുമെന്നു മന്ത്രി എ സി മൊയ്തീന്‍

വിവാഹ ആവശ്യങ്ങള്‍ക്ക് സ്വര്‍ണ്ണം വാങ്ങുന്നതിനടക്കം സഹകരണ സ്ഥാപനങ്ങള്‍ വായ്പ നല്‍കിയിരുന്നു. ഇതില്‍ പ്രതിസന്ധി ഉടലെടുത്തിട്ടുണ്ട്. സ്വര്‍ണ്ണത്തിന് പണം നല്‍കുന്ന പ്രശ്‌നം പരിഹരിക്കുന്നതിന് വ്യാപാര-വ്യവസായ സംഘടനകളുമായി ചര്‍ച്ച നടത്തും. ചേംബര്‍ ഓഫ് കൊമേഴ്‌സ്, വ്യാപാരി സംഘടനകള്‍ എന്നിവരുമായി യോജിച്ച ചര്‍ച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

റിസർവ് ബാങ്കിന്റേത് നിയമവിരുദ്ധ നടപടി; സുപ്രീം കോടതിയെ സമീപിക്കുമെന്നു മന്ത്രി എ സി മൊയ്തീന്‍

തിരുവനന്തപുരം: നോട്ടു ക്ഷാമം 11 ാം ദിവസത്തിലെത്തി നില്‍ക്കെ റിസര്‍വ് ബാങ്ക് നടപടി നിയമവിരുദ്ധമാണെന്നും സഹകരണ ബാങ്കിലെ നിക്ഷേപത്തെ കുറിച്ച് ആര്‍ക്കും ആശങ്ക വേണ്ടയെന്നും സഹകരണ മന്ത്രി എ സി മൊയ്തീന്‍. റിസര്‍വ് ബാങ്ക് നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും, സഹകരണ സംഘങ്ങളുടെ പ്രതിസന്ധി മറികടക്കാന്‍ നിയമപരമായ എല്ലാ സാധ്യതകളും തേടും. റിസര്‍വ്വ് ബാങ്ക് നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കണമെന്നാണ് നിയമോപദേശം ലഭിച്ചിട്ടുള്ളതെന്നും  എ സി മൊയ്തീന്‍ പറഞ്ഞു.


സഹകരണ ബാങ്ക് ഇടപാടുകാര്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുവാന്‍ ക്രമീകരണം ഉണ്ടാക്കും. കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച പല സബ്‌സിഡികളും നല്‍കാന്‍ കഴിയുന്നില്ല. കര്‍ഷക സബ്‌സിഡി അടക്കം പ്രതിസന്ധിയിലാണെന്നും മന്ത്രി പറഞ്ഞു.

നോട്ടു നിരോധനം മൂലം കേരളത്തിന്റെ സമ്പദ് ഘടനയ്ക്കുണ്ടാകുന്ന പ്രഹരം വലുതാണ്. സങ്കുചിത രാഷ്ട്രീയ ആരോപണങ്ങളാണു ബിജെപി നേതാക്കള്‍ ഉയര്‍ത്തുന്നത്. ഇതു ബാധിക്കുന്നത് കേരളത്തിലെ സാധാരണ ജനങ്ങളെയാണ്. വിവാഹ ആവശ്യങ്ങള്‍ക്ക് സ്വര്‍ണ്ണം വാങ്ങുന്നതിനടക്കം സഹകരണ സ്ഥാപനങ്ങള്‍ വായ്പ നല്‍കിയിരുന്നു. ഇതില്‍ പ്രതിസന്ധി ഉടലെടുത്തിട്ടുണ്ട്. സ്വര്‍ണ്ണത്തിന് പണം നല്‍കുന്ന പ്രശ്‌നം പരിഹരിക്കുന്നതിന് വ്യാപാര-വ്യവസായ സംഘടനകളുമായി ചര്‍ച്ച നടത്തും. ചേംബര്‍ ഓഫ് കൊമേഴ്‌സ്, വ്യാപാരി സംഘടനകള്‍ എന്നിവരുമായി യോജിച്ച ചര്‍ച്ച നടത്തുമെന്നും മന്ത്രി വ്യക്താമാക്കി.

നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍മാരുമായും പ്രസിഡന്റുമാരുമായും നടത്തിയ ചര്‍ച്ചക്കു ശേഷം വാര്‍ത്താസമ്മേളത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. റിസര്‍വ്വ് ബാങ്ക് ലൈസന്‍സോടെയാണ് പ്രാഥമിക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ വിദേശ ബാങ്കുകള്‍ക്കുപോലും പണമിടപാട് നടത്താമെന്നിരിക്കെ ജില്ലാ ബാങ്കുകളെയും പ്രാഥമിക സംഘങ്ങളേയും ഒഴിവാക്കിയത് വിവേചനമാണെന്ന വിമര്‍ശനം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. സംസ്ഥാനത്ത് 14 ജില്ലാ സഹകരണ ബാങ്കുകളും 783 ശാഖകളും 1604 പ്രാഥമിക സഹകരണസംഘങ്ങളും അവയ്ക്കു കീഴില്‍ 4000 ശാഖകളുമാണുള്ളത്. ഇവയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാതാകുന്നതോടെ പ്രതിദിനം നിലയ്ക്കുന്നത് 25,000 കോടിയുടെ ക്രയവിക്രയമാണ്.

Read More >>