സിപിഐഎമ്മിന്റേയും അംബാനിയുടേയും ചാനലുകള്‍ തമ്മിലടി; കൈരളിയുടെ എഡിറ്ററെ പുറത്താക്കിയെന്ന് ന്യൂസ് 18; റിലയന്‍സിന്റെ ചാനലില്‍ കാവിവത്ക്കരണമെന്ന് കൈരളിയുടെ തിരിച്ചടി

കൈരളി ചാനലിനുള്ളില്‍ കള്ളസ്ഥാപനം പ്രവര്‍ത്തിച്ചതിന്റെ പേരില്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍ എം രാജീവിനെ പുറത്താക്കിയ സംഭവം ന്യൂസ് 18 കേരള രാവിലെ മുതല്‍ ബുള്ളറ്റിനുകളില്‍ നല്‍കിയിരുന്നു. അംബാനിയുടെ ചാനലില്‍ കാവിവത്ക്കരണമാണെന്ന വാര്‍ത്തയുമായി പിന്നാലെ കൈരളിയുമെത്തി.

സിപിഐഎമ്മിന്റേയും അംബാനിയുടേയും ചാനലുകള്‍ തമ്മിലടി; കൈരളിയുടെ എഡിറ്ററെ പുറത്താക്കിയെന്ന് ന്യൂസ് 18; റിലയന്‍സിന്റെ ചാനലില്‍ കാവിവത്ക്കരണമെന്ന് കൈരളിയുടെ തിരിച്ചടി

സിപിഐഎമ്മിന്റെ വാര്‍ത്താ ചാനലായ കൈരളി പീപ്പിളും റിലയന്‍സിന്റെ ന്യൂസ് 18 കേരളാ ചാനലുമാണ് പരസ്പരം വാര്‍ത്തകള്‍ നല്‍കി രംഗത്തെത്തിയത്. കൈരളി ചാനലിനുള്ളില്‍ കള്ളസ്ഥാപനം പ്രവര്‍ത്തിച്ചതിന്റെ പേരില്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍ എം രാജീവിനെ പുറത്താക്കിയ സംഭവം ന്യൂസ് 18 കേരള രാവിലെ മുതല്‍ ബുള്ളറ്റിനുകളില്‍ നല്‍കിയിരുന്നു. അംബാനിയുടെ ചാനലില്‍ കാവിവത്ക്കരണമാണെന്ന വാര്‍ത്തയുമായി പിന്നാലെ കൈരളിയുമെത്തി.

ന്യൂസ് 18 കേരളയുടെ നയവും നടത്തിപ്പ് രീതിയും ബിജെപി-ഹിന്ദുത്വ അനുകൂലമാക്കി മാറ്റുന്നെന്നും മുകേഷ് അംബാനിയുടെ നേരിട്ടുള്ള നിര്‍ദ്ദേശമനുസരിച്ചാണിതെന്നുമാണ് കൈരളിയുടെ ആരോപണം. സിപിഐഎമ്മിനെ മുഖ്യ എതിരാളിയായി കാണണമെന്ന് ന്യൂസ് 18 ചാനലിന്റെ തലപ്പത്തുള്ളവര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം. ഇതിനായി സിപിഐഎം നേതാക്കളേയും സഹയാത്രികരേയും ടാര്‍ഗറ്റ് ചെയ്യണമെന്നും ഇതിന്റെ ഭാഗമായി പുരോഗമന മാധ്യമങ്ങളുടേയും മാധ്യമവ്യക്തിത്വങ്ങളുടേയും വിശ്വാസ്യത തകര്‍ക്കണമെന്നും റിലയന്‍സിന്റെ നിര്‍ദ്ദേശമുണ്ടെന്ന് കൈരളി പീപ്പിള്‍ വിശദീകരിക്കുന്നു.


കൈരളിന്യൂസ് ചാനലിന്റെ ഡസ്‌കില്‍ നിന്നും രഹസ്യമായി കള്ളസ്ഥാപനം പ്രവര്‍ത്തിക്കുന്നതിന്റെ പേരില്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എം രാജീവിനെതിരെ ഇന്നലെ നടപടിയെടുത്തിരുന്നു. സിപിഎമ്മിനെതിരെയുളള വാര്‍ത്തകളും സൈറ്റില്‍ നിര്‍ബാധം പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സൈറ്റില്‍ത്തന്നെയാണ് വടക്കാഞ്ചേരി കൂട്ടബലാത്സംഗക്കേസുമായി ബന്ധപ്പെട്ട ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആദ്യം പ്രത്യക്ഷപ്പെട്ടതും. തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്റെ പരാമര്‍ശത്തിനെതിരെയും സൈറ്റില്‍ വാര്‍ത്തകളും വിശകലനങ്ങളും പ്രസിദ്ധീകരിച്ചതും.

കൈരളിയുടെ സൗകര്യങ്ങളും സംവിധാനങ്ങളും ഉപയോഗിച്ച് സിപിഎം വിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ സമാന്തരമായ വാര്‍ത്താ പോര്‍ട്ടല്‍ ഉണ്ടാക്കിയതിനെതിരെ പാര്‍ടി നേതൃത്വത്തിനു പരാതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നുളള അന്വേഷണത്തിലാണ് എം രാജീവിനെ സസ്‌പെന്‍ഡു ചെയ്യാന്‍ തീരുമാനിച്ചത്.

Read More >>