യൂബര്‍ ടാക്‌സിയ്‌ക്കെതിരെയുള്ള സമരത്തിനിടെ സിഐടിയു എറണാകുളം ജില്ലാ പ്രസിഡന്റിന് കുത്തേറ്റു

യൂബര്‍ ടാക്‌സിയുടെ പാലാരിവട്ടത്തെ ഓഫീസിന് മുന്നില്‍ ഓട്ടോറിക്ഷ, ടാക്‌സി തൊഴിലാളികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് മടങ്ങുമ്പോള്‍ പിന്നില്‍ നിന്ന് അക്രമി കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു

യൂബര്‍ ടാക്‌സിയ്‌ക്കെതിരെയുള്ള സമരത്തിനിടെ സിഐടിയു എറണാകുളം ജില്ലാ പ്രസിഡന്റിന് കുത്തേറ്റു

കൊച്ചി: യൂബര്‍ ടാക്‌സിക്കെതിരെയുള്ള സമരം ഉദ്ഘാടനം ചെയ്ത് മടങ്ങുമ്പോള്‍ സിഐടിയു ജില്ലാ പ്രസിഡന്റ് കെ എന്‍ ഗോപിനാഥിന് കുത്തേറ്റു. പാലാരിവട്ടം ജംഗ്ഷനില്‍ വെച്ചാണ് അക്രമി ഗോപിനാഥിന്റെ കഴുത്തിന് കുത്തിയത്. വടകര സ്വദേശി ഉണ്ണിക്കൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. യൂബര്‍ ടാക്‌സിയുമായി ഇയാള്‍ക്ക് ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു.

യൂബര്‍ ടാക്‌സിയുടെ പാലാരിവട്ടത്തെ ഓഫീസിന് മുന്നില്‍ ഓട്ടോറിക്ഷ, ടാക്‌സി തൊഴിലാളികള്‍ ഇന്ന്് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് മടങ്ങുമ്പോള്‍ പിന്നില്‍ നിന്ന് അക്രമി കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കെ എന്‍ ഗോപിനാഥ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ഐസിയുവിലാണ്.

അക്രമത്തില്‍ പ്രതിഷേധിച്ച് സിഐടിയു പ്രവര്‍ത്തകര്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷന് മുമ്പില്‍ സിഐടിയു പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തുകയാണ്.

Read More >>