ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഇനി ചുരിദാർ ധരിച്ചു കയറാം

റിയയുടെ ഹർജി സെപ്തംബർ 29ന് പരിഗണിച്ച ഹൈക്കോടതി ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഭക്തസംഘടനകളോട് ആലോചിച്ച് തീരുമാനമെടുക്കാൻ ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസറോട് ഉത്തരവിട്ടിരുന്നു.

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഇനി ചുരിദാർ ധരിച്ചു കയറാം

തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാ‌ർ ധരിച്ച് കയറുവാന്‍ അനുമതി. ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

നേരത്തെ ചുരിദാറിനുമുകളിൽ മുണ്ട് ധരിക്കണമെന്നായിരുന്നു ആചാരം. തിരുവനന്തപുരം സ്വദേശി റിയയുടെ പരാതിയിലാണ് തീരുമാനം. ക്ഷേത്രഭരണ സമിതിയുടെയും രാജകുടുംബത്തിന്‍റെയും എതിര്‍പ്പുകള്‍ അവഗണിച്ചാണ് ഉത്തരവ്.

റിയയുടെ ഹർജി സെപ്തംബർ 29ന് പരിഗണിച്ച ഹൈക്കോടതി ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഭക്തസംഘടനകളോട് ആലോചിച്ച് തീരുമാനമെടുക്കാൻ ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസറോട് ഉത്തരവിട്ടിരുന്നു.

കേരള ബ്രാഹ്മണസഭ, ശ്രീപദ്മനാഭസ്വാമിക്ഷേത്ര ഭക്തജന സേവാസമിതി, ശ്രീപദ്മനാഭസ്വാമിക്ഷേത്ര ഭക്തജനസഭ എന്നീ സംഘടനകളുടെ നേതാക്കന്മാര്‍ക്കും ക്ഷേത്രം തന്ത്രിക്കും രാജകുടുംബത്തിനും ആധുനികവസ്ത്രങ്ങള്‍ ക്ഷേത്രത്തില്‍ അനുവദിക്കുന്നതിനോട് ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. എന്നാൽ അതെല്ലാം മറികടന്നാണ് പുതിയ തീരുമാനം.

Read More >>