കമ്പനികൾ നഷ്ടത്തിൽ; ചൈനീസ് ഉൽപ്പന്നങ്ങളുടെ വില കൂടുന്നു

2010നു ശേഷം ആദ്യമായാണ് ചൈനീസ് ഉൽപ്പന്നങ്ങളുടെ വില വർധിക്കുന്നത്.

കമ്പനികൾ നഷ്ടത്തിൽ; ചൈനീസ് ഉൽപ്പന്നങ്ങളുടെ വില കൂടുന്നു

ന്യൂഡൽഹി: ചൈനീസ് ഉൽപ്പന്നങ്ങളുടെ വില കൂടുന്നു. ആഗോള തലത്തിൽ എല്ലാ ഉൽപ്പന്നങ്ങളുടെയും വില ചൈനീസ് കമ്പനികൾ വർധിപ്പിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂച്ചിപിക്കുന്നത്.

കുറഞ്ഞുവരുന്ന ഡിമാൻഡും വർധിക്കുന്ന കൂലിയും കമ്പനികൾക്കു നേരിടാനാകുന്നില്ലയെന്നും ജീവനക്കാരെ കുറച്ചു ഉൽപ്പന്നങ്ങള്‍ പഴയ നിരക്കില്‍ തന്നെ വില്‍ക്കുന്ന സമ്പ്രദായം അധിക കാലം നീണ്ടു നില്‍ക്കില്ലയെന്ന തിരിച്ചറിവുമാണ് സാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ കമ്പനികളെ പ്രേരിപിക്കുന്നത്.

പല കമ്പനികളും ജീവനക്കാരുടെ എണ്ണം പകുതിയോളമാക്കിയിട്ടും യന്ത്രവൽക്കരണം കൊണ്ടുവന്നിട്ടും പിടിച്ചു നിൽക്കാനാകുന്നില്ല. 2010നു ശേഷം ആദ്യമായാണ് ചൈനീസ് ഉൽപ്പന്നങ്ങളുടെ വില വർധിക്കുന്നത്.

Read More >>