ചൈനയിലെ ആദ്യ വനിതാ യുദ്ധവിമാന പൈലറ്റ് വിമാനാപകടത്തില്‍ മരിച്ചു

ജെ-10 യുദ്ധ വിമാനത്തിന്റെ പൈലറ്റും ചൈനയിലെ പ്യൂപ്പിള്‍സ് ലിബറേഷന്‍ ആര്‍മി എയര്‍ഫോഴ്‌സിന്റെ എയറോബാറ്റിക്‌സ് ടീം അംഗവുമായ യു ക്‌സു (30) ആണ് മരിച്ചത്. ഹിബേയ് പ്രവിശ്യയില്‍ ഇന്നലെയായിരുന്നു അപകടം.

ചൈനയിലെ ആദ്യ വനിതാ യുദ്ധവിമാന പൈലറ്റ് വിമാനാപകടത്തില്‍ മരിച്ചു

ചൈനയിലെ ആദ്യ വനിതാ യുദ്ധ വിമാന പൈലറ്റ് വിമാനാപകടത്തില്‍ മരിച്ചു. ജെ-10 യുദ്ധ വിമാനത്തിന്റെ പൈലറ്റും ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി എയര്‍ഫോഴ്‌സിന്റെ എയറോബാറ്റിക്‌സ് ടീം അംഗവുമായ യു ക്‌സു (30) ആണ് മരിച്ചത്. ഹിബേയ് പ്രവിശ്യയില്‍ ഇന്നലെയായിരുന്നു അപകടം. യുവിന്റെ വിമാനം ഒരു ഗ്രൗണ്ടില്‍ തലകുത്തനെ വീഴുകയായിരുന്നെന്നും തക്കസമയത്ത് അവര്‍ക്ക് ഇജക്ട് ചെയ്യാന്‍ കഴിഞ്ഞില്ലെന്നുമാണ് റിപോര്‍ട്ട്. ചൈനയുടെ വ്യോമസേനാ ദിനാചരണത്തിന്റെ പിറ്റേ ദിവസമായിരുന്നു അത്യാഹിതം. യുവിനൊപ്പം ഒരു പുരുഷ പൈലറ്റുമുണ്ടായിരുന്നു. പരിക്കേറ്റതിനാല്‍ അദ്ദേഹത്തിനും വിമാനം ഇജക്ട് ചെയ്യാനായില്ല.

2005 ലാണ് യു ക്‌സു പൈലറ്റായി ചുമതലയേല്‍ക്കുന്നത്. നാലു വര്‍ഷത്തിനുശേഷം ചൈനയുടെ ആദ്യ 16 അംഗ വനിതാ യുദ്ധവിമാന പൈലറ്റുമാരില്‍ ഒരാളാവാന്‍ യുവിന് കഴിഞ്ഞു. പിഎല്‍എയുടെ ആഗസ്റ്റ് 1 ലെ എയറോബാറ്റിക്‌സ് ടീമില്‍ അംഗമായിരുന്ന യു ക്‌സു യുഹായില്‍ നടന്ന എയര്‍ഷോയില്‍ പങ്കാളിയാവുകയും ചെയ്തിരുന്നു.

Read More >>