കൂട്ട ബലാത്സംഗം; ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു

മുഖ്യമന്ത്രിയുടെ മീഡിയാ സെല്ലില്‍ നിന്ന് തന്നെ ഇക്കാര്യത്തില്‍ ബന്ധപ്പെട്ടെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഇരയായ സ്ത്രീയോട് കാര്യങ്ങള്‍ ചോദിച്ചറിയാമെന്ന് ഉറപ്പ് നല്‍കിയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

കൂട്ട ബലാത്സംഗം; ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു

ഉന്നത രാഷ്ട്രീയ നേതാവും സുഹൃത്തുക്കളും കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് തൃശ്ശൂര്‍ സ്വദേശിനിയായ സ്ത്രീ തന്നോട് പറഞ്ഞെന്ന ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു. മുഖ്യമന്ത്രിയുടെ മീഡിയാ സെല്ലില്‍ നിന്ന് തന്നെ ഇക്കാര്യത്തില്‍ ബന്ധപ്പെട്ടെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഇരയായ സ്ത്രീയോട് കാര്യങ്ങള്‍ ചോദിച്ചറിയാമെന്ന് ഉറപ്പ് നല്‍കിയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ ബലാത്സംഗത്തിന് ഇരയാക്കിയെന്നും പരാതി നല്‍കിയപ്പോള്‍ പൊലീസുദ്യോഗസ്ഥര്‍ അപമാനിച്ചെന്നും പീഡനത്തിനിരയായ സ്ത്രീ തന്നോട് പറഞ്ഞെന്ന് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയിരുന്നു. ഇരയ്ക്ക് നീതി ലഭിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ഭാഗ്യലക്ഷ്മി നാരദാ ന്യൂസിനോട് പ്രതികരിച്ചിരുന്നു.