നിലമ്പൂർ ഏറ്റുമുട്ടൽ കൊല; ആരോപണങ്ങൾ കാര്യമാക്കേണ്ടതില്ലെന്നു മുഖ്യമന്ത്രി

സേനയിലെ ഭൂരിഭാഗവും ആത്മാർഥമായി ജോലി ചെയ്യുന്നവരാണ്. പോലീസിനു തെറ്റു സംഭവിച്ചാൽ തെറ്റു തിരുത്താൻ കാലതാമസം ഉണ്ടാകില്ല.

നിലമ്പൂർ ഏറ്റുമുട്ടൽ കൊല; ആരോപണങ്ങൾ കാര്യമാക്കേണ്ടതില്ലെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: നിലമ്പൂരിൽ മാവോയിസ്റ്റുകളെ വെടിവച്ചുകൊന്ന സംഭവത്തിൽ ആരോപണങ്ങൾ കാര്യമാക്കേണ്ടതില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസിന്റെ മനോവീര്യം തകർക്കുന്ന നടപടികൾ സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സേനയിലെ ഭൂരിഭാഗവും ആത്മാർഥമായി ജോലി ചെയ്യുന്നവരാണ്. പോലീസിനു തെറ്റു സംഭവിച്ചാൽ തെറ്റു തിരുത്താൻ കാലതാമസം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തെറ്റായ ആരോപണങ്ങൾ ഉണ്ടാകുമ്പോൾ അതേപ്പറ്റി വേവലാതിപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോലീസ് സേനയിൽ 15% വനിതകളെ ഉൾപ്പെടുത്താനാണു സർക്കാർ ആലോചിക്കുന്നത്. ലോക്കപ്പുകളിൽ മൂന്നാംമുറ പാടില്ലെന്നും ലോക്കപ്പ് മർദ്ദനം അംഗീകരിക്കാനാവില്ലെന്നും അത്തരം നടപടികളുണ്ടായാൽ സ്റ്റേഷൻ എസ്ഐക്കെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Read More >>