കൂട്ടബലാത്സംഗം: ഇരയെ വേശ്യയെന്ന് വ്യംഗ്യമായി ആക്ഷേപിച്ച് 'ചെറിയാന്റെ ചൊറിച്ചില്‍'

കോണ്‍ഗ്രസില്‍ രഹസ്യമായി ഉടുപ്പഴിക്കല്‍ സമരം നടത്തിയിയ വനിതകള്‍ക്കെല്ലാം കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയിട്ടുണ്ടെന്ന സ്ത്രീവിരുദ്ധ പോസ്റ്റിലൂടെ വിമര്‍ശന വിധേയനായി മാപ്പു പറയേണ്ടി വന്ന സിപിഎം സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ് കൂട്ടബലാത്സംഗത്തിലെ ഇരയെ വ്യംഗമായി ആക്ഷേപിച്ച് പോസ്റ്റിട്ട് വീണ്ടും.

കൂട്ടബലാത്സംഗം: ഇരയെ വേശ്യയെന്ന് വ്യംഗ്യമായി ആക്ഷേപിച്ച്

ഭര്‍ത്താവിന്റെ നാലുകൂട്ടുകാര്‍ ചേർന്ന് ബലാത്സംഗം ചെയ്ത സംഭവം വെളിപ്പെടുത്തിയ സ്ത്രീയെ വ്യംഗ്യമായി ആക്ഷേപിച്ച് ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സിപിഐഎം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ ഇരയുടെ പേര് വെളിപ്പെടുത്തി അപമാനിച്ചതിനു പിന്നാലെയാണ് സിപിഐഎം സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പിന്റെ സൈബര്‍ അക്രമണം.

ഇര വേശ്യയാണെന്ന് വ്യംഗ്യമായി സൂചിപ്പുക്കുകയും പരിഹസിക്കുകയും ചെയ്യുന്നതാണ് പോസ്റ്റ്. ബലാത്സംഗത്തിലെ പ്രതികളെ അറേബ്യന്‍ മാതൃകയില്‍ ശിക്ഷിക്കണമെന്ന് (ലിംഗം മുറിച്ചു കളയണമെന്ന്) പരാമര്‍ശകത്തോടെ തുടങ്ങുന്ന പോസ്റ്റ്, അതിന്റെ ലജ്ജാകരമായ ഉന്നത്തിലെത്തുന്നത് 'വേശ്യാവൃത്തി തൊഴിലായി സ്വീകരിച്ച സ്ത്രീകള്‍ അവരുടെ കെണിയില്‍ വീഴുന്ന പുരുഷന്മാര്‍ക്കെതിരെ സ്ത്രീ പീഡനത്തിന് പരാതി കൊടുത്തു ചതിക്കുന്ന പുരുഷ പീഡനത്തിനെതിരെയും കേസ് എടുക്കണം. പൊലീസിന് പരാതി നല്‍കി മാനം കെടുത്തുമെന്നു ഭീഷണിപ്പെടുത്തി പുരുഷന്മാരില്‍ നിന്നും പണം പിടുങ്ങുന്ന സ്ത്രീ തട്ടിപ്പുകാര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കണം. സ്ത്രീ പീഡനത്തിനെതിരെ എന്ന പോലെ പുരുഷപീഡനത്തിനെതിരെയും നിയമ നിര്‍മാണം നടത്തണം' എന്ന ഭാഗത്താണ്. ഇതു പറയാന്‍ മാത്രമായി എഴുതിയ പോസ്റ്റാണ് എന്നു വ്യക്തം. ഇത്രയ്ക്കും ഹീനമായ സ്ത്രീവിരുദ്ധത പറഞ്ഞതിനു ശേഷം തന്നെ സ്ത്രീവിരുദ്ധനായി ചിത്രീകരിക്കരുതെന്ന് ചെറിയാന്‍ ഫിലിപ്പ് പറയുന്നു.
കൂട്ടബലാത്സംഗം സംബന്ധിച്ച് ഇപ്പോഴും പോലീസ് നടപടികള്‍ വൈകുന്നതിനിടയിലാണ് ഇരയോട് യാതൊരു പരിഗണനയുമില്ലാതെ വേശ്യയെന്ന് വ്യംഗ്യമായി ചിത്രീകരിച്ചത്. ഇരയുടെ വെളിപ്പെടുത്തലിനെ വിശ്വാസത്തിലെടുക്കാതെ കൂട്ടബലാത്സംഗം ചെയ്തുവെന്ന് ഇര ചൂണ്ടിക്കാണിച്ചവരെ സംരക്ഷിക്കാന്‍ സൃഷ്ടിച്ച പോസ്റ്റ് വിമര്‍ശിക്കപ്പെടുകയാണ്.

ഇതാദ്യമല്ല ചെറിയാന്‍ സ്ത്രീവിരുദ്ധ 'ചൊറിച്ചില്‍' ഫേസ്ബുക്കിലിടുന്നത്. കോണ്‍ഗ്രസിലെ ചില വനിതകള്‍ ഉടുപ്പഴിക്കല്‍ സമരം രഹസ്യമായി ചെയ്ത് സീറ്റു നേടിയിട്ടുണ്ട് എന്നായിരുന്നു മുന്‍പ് ഒരു പരാമര്‍ശം. അന്ന് സ്ത്രീവുരുദ്ധതയ്‌ക്കെതിരെ ചെറിയാന്‍ സൈബര്‍ പ്രതിഷേധം നേരിട്ടിട്ടുണ്ട്. പടുവില്‍ ഒരു സ്ത്രീയുടേയും അഭിമാന ബോധത്തെ വ്രണപ്പെടുത്താന്‍ ഞാന്‍ മരണം വരെയും ഇഷ്ടപ്പെടുന്നില്ല- എന്ന് മാപ്പെഴുതിയാണ് അന്ന് ചെറിയാന്‍ ചെറുതായെങ്കിലും വിവാദത്തില്‍ നിന്ന് പോസ്റ്റൂരിയെടുത്തത്.

hqdefault

അതുകൊണ്ടൊന്നും ചെറിയാന്‍ ഒന്നും പഠിച്ചില്ലെന്നു വ്യക്തമാക്കുന്നതായി പുതിയ പോസ്റ്റ്. സ്ത്രീവിരുദ്ധ പോസ്റ്റ് തന്നെയാണ് ഇതെന്ന് തിരിച്ചറിയുന്ന സൈബര്‍ ലോകം പ്രതിഷേധവുമായി ചെറിയാന്റെ കമന്റ് ബോക്‌സിലേയ്ക്ക് എത്തിത്തുടങ്ങുകയാണ്. സ്ത്രീകളുടെ അഭിമാനത്തെ വ്രണപ്പെടുത്താന്‍ മരണം വരെയും ഇഷ്ടപ്പെടുന്നില്ലെന്നു പറഞ്ഞതു തന്നെ നുണയായി മാറുകയാണിപ്പോള്‍. ചെറിയാന്‍ ഇനിയെന്തു പറഞ്ഞാകും മാപ്പിനു കേഴുക എന്നേ അറിയാനുള്ളു.

Read More >>