ട്രംപിന്റെ വിജയം: ചാണക്യ മത്സ്യത്തിന്റെ 'നാക്ക്' പൊന്നായി

കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോളിലെ അവസാന എട്ട് മത്സരങ്ങളുടേയും ഫലം കൃത്യമായി പ്രവചിച്ച ചാണക്യ ആള് ചില്ലറക്കാരനല്ല.

ട്രംപിന്റെ വിജയം: ചാണക്യ മത്സ്യത്തിന്റെ

അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റാകുമെന്ന് ഇന്ത്യയില്‍ പല ജ്യോത്സ്യന്‍മാരും പ്രവചിച്ചിട്ടിട്ടുണ്ടാകാം. എന്നാല്‍ ട്രംപ് പ്രസിഡന്റ് ആകുമെന്ന് 'മുന്‍ കൂട്ടിക്കണ്ട' ചെന്നെയിലെ ചാണക്യയെന്ന മത്സ്യമാണ് ഇപ്പോള്‍ താരമാകുന്നത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലാരി ക്ലിന്റന്‍േയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റേയും ചിത്രങ്ങള്‍ ചാണക്യ കിടക്കുന്ന അക്വേറിയത്തിലേക്ക് ഇട്ടുകൊടുക്കുകയായിരുന്നു. ചിത്രങ്ങളുടെ അരികിലേക്ക് നീന്തിയെത്തിയ ചാണക്യ ട്രംപിന്റെ ചിത്രം തിരഞ്ഞെടുത്തു.


കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോളിലെ അവസാന എട്ട് മത്സരങ്ങളുടേയും ഫലം കൃത്യമായി പ്രവചിച്ച ചാണക്യ ആള് ചില്ലറക്കാരനല്ല. ചാണക്യ പ്രവചനക്കാര്യത്തില്‍ ആള് പുലിയാണെങ്കിലും കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ തെറ്റായ പ്രവചനം നടത്തിയതുകൊണ്ട് ഹിലാരി ആരാധകര്‍ അത്രക്ക് ടെന്‍ഷനിലൊന്നുമായിരുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ചാണക്യയെ അങ്ങനെ വിലകുറച്ച് കാണിക്കാനാകില്ലെന്ന സൂചനകളാണ് ലഭിക്കുന്നത്.

മലേറിയ ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായാണ് ചാണക്യയെ ഉപയോഗിച്ചുള്ള പ്രവചനം സംഘടിപ്പിച്ചത്‌.

Read More >>