ചാമ്പ്യൻസ് ലീഗ് ഫുട്‌ബോള്‍: അത്‌ലറ്റികോ മാഡ്രിഡിനും പിഎസ്ജിക്കും ആഴ്‌സനലിനും ബയേൺ മ്യൂണിച്ചിനും ജയം

ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിലെ മറ്റു മത്സരങ്ങളിൽ അത്‌ലറ്റികോ മാഡ്രിഡ് റോസ്‌റ്റോവിനെയും പിഎസ്ജി ബസേലിനെയും ആഴ്‌സനൽ ലുഡോഗോറെറ്റ്‌സിനെയും ബയേൺ മ്യൂണിച്ച് പി.എസ്.വിയെയും ബെൻഫിക ഡയനാമോ കൈവിനെയും തോൽപ്പിച്ചു.

ബറൂസിയ എംഗ്ലാഡ്ബച്ച് - സെൽറ്റിക് മത്സരം 1-1ന് സമനിലയിൽ കലാശിച്ചു. റോസ്‌റ്റോവിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അത്‌ലറ്റികോ മാഡ്രിഡ് തോൽപ്പിച്ചത്. ഗ്രീസ്മാൻ നേടിയ ഇരട്ട ഗോളുകളുടെ മികവിലായിരുന്നു അത്‌ലറ്റികോയുടെ വിജയം. അസമൗൻ റോസ്‌റ്റോവിനായി ആശ്വാസഗോളും നേടി. 28-ആം മിനുറ്റിൽ ആദ്യം ഗ്രീസ്മാൻ നേടിയ ഗോളിന് ശേഷം 30-ആം മിനുറ്റിൽ

റോസ്‌റ്റോവിന് വേണ്ടി ഗോൾ മടക്കിയെങ്കിലും കളി നിറുത്തുന്നതിന് തൊട്ടുമുൻപുള്ള ഇൻജ്വറി ടൈമിൽ ഗോളടിച്ച് ഗ്രീസ്മാൻ വീണ്ടും അത്‌ലറ്റികോയെ മുന്നിലെത്തിക്കുകയായിരുന്നു.

പി.എസ്.വിക്കെതിരെ ബയേൺ മ്യൂണിച്ചിന്റെ ജയവും 2-1ന് ആയിരുന്നു. ഏരിയാസ് 14-ആം മിനുറ്റിൽ ഗോൾ നേടി പി.എസ്.വിയെ മുന്നിലെത്തിച്ചെങ്കിലും 34-ആം മിനുറ്റിലും 73-ആം മിനുറ്റിലും ഗോൾ നേടി ലെവൻഡോവിസ്‌കി ബയേണിനെ മുന്നിലെത്തിച്ചു.

ലുഡോഗോറെറ്റ്‌സിനെ ആഴ്‌സനൽ തോൽപ്പിച്ചത് രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ്. കളിയുടെ തുടക്കത്തിൽ തന്നെ 12-ആം മിനുറ്റിൽ ജൊനാഥൻ കഫുവും 15-ആം മിനുറ്റിൽ കെസേരുവും ഗോൾ നേടി ലുഡോഗോറെറ്റ്‌സ് മുന്നിലെത്തിയെങ്കിലും 20-ആം മിനുറ്റിൽ ഹാക്കയും 41-ആം മിനുറ്റിൽ ജിറൂഡും 87-ആം മിനുറ്റിൽ ഓസിലും നേടിയ ഗോളുകളുടെ പിൻബലത്തിൽ ആഴ്‌സനൽ ജയം
പിടിച്ചെടുത്തു.

ബസേലിനെ പിഎസ്ജി പിടിച്ചുകെട്ടിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മറ്റിയൂഡിയും മ്യൂനിയറും പിഎസ്ജിക്ക് വേണ്ടി ഗോളടിച്ചപ്പോൾ ബസേലിനായി സുഫി ഏക ഗോൾ നേടി.

Read More >>