ശിരുവാണിയിൽ അണ കെട്ടാൻ കേരളത്തിന് കേന്ദ്രാനുമതിയില്ല

കാവേരി നദീജല തർക്കം പരിഹരിക്കുന്നതു വരെ കേരളത്തേയും കർണാടകയേയും ശിരുവാണിയിൽ അണകെട്ടാൻ അനുവദിക്കരുതെന്ന് തമിഴ്നാട് ആവശ്യപ്പെട്ടിരുന്നു.

ശിരുവാണിയിൽ അണ കെട്ടാൻ കേരളത്തിന് കേന്ദ്രാനുമതിയില്ല

ചെന്നൈ: ശിരുവാണി നദിക്കു കുറുകെ അണ കെട്ടാൻ കേരളത്തിന് കേന്ദ്രാനുമതിയില്ലെന്ന് തമിഴ്നാട്. പ്രദേശത്ത് പാരിസ്ഥിതികാഘാത പഠനം നടത്താൻ വിദഗ്ധ സമിതിയെ ചുമലപ്പെടുത്തിയ തീരുമാനം കേന്ദ്രം മരവിപ്പിച്ചു.

അണക്കെട്ട് നിർമ്മിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ തമിഴ്നാട് കഴിഞ്ഞ സെപ്റ്റംബറിൽ കേന്ദ്രത്തെ സമീപിച്ചിരുന്നു.  കാവേരി നദീജല തർക്കം പരിഹരിക്കുന്നതു വരെ കേരളത്തേയും കർണാടകയേയും ശിരുവാണിയിൽ അണകെട്ടാൻ അനുവദിക്കരുതെന്ന് തമിഴ്നാട് ആവശ്യപ്പെട്ടിരുന്നു.
ഓഗസ്ത് 11,12 തിയതികളിൽ ചേർന്ന യോഗം  ശിരുവാണി നദിയിൽ അണക്കെട്ടു നിർമ്മിക്കുന്നതിനു മുന്നോടിയായി പാരിസ്ഥിതികാഘാത പഠനം നടത്താൻ ശുപാർശ ചെയ്തു.  എന്നാൽ സംസ്ഥാനത്തിന്റെ അഭിപ്രായം തേടാതെയാണ് കേന്ദ്ര തീരുമാനം എന്നായിരുന്നു തമിഴ്നാടിന്റെ നിലപാട്.

Read More >>