രണ്ടാം മാറാട് കൂട്ടക്കൊലക്കേസ് സിബിഐക്ക് വിട്ടു

കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചനയാണ് അന്വേഷിക്കുക.

രണ്ടാം മാറാട് കൂട്ടക്കൊലക്കേസ് സിബിഐക്ക് വിട്ടു

രണ്ടാം മാറാട് കേസ് അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടു. കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചനയാണ് അന്വേഷിക്കുക. അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് നേരത്തെ തന്നെ സിബിഐ വ്യക്തമാക്കിയിരുന്നു.

കൊളക്കാടന്‍ മൂസ ഹാജി സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. കലാപം ആസൂത്രണം ചെയ്തതും ഗൂഢാലോചനയുള്‍പ്പെടെയുള്ള കാര്യങ്ങളും അന്വേഷിക്കണമെന്നും കേസ് സിബിഐക്ക് വിടണമെന്നുമായിരുന്ന ഹര്‍ജിയിലെ ആവശ്യം.

2002 ലാണ് ഒന്നാം മാറാട് കലാപം നടന്നത്. ഇതിന്‌റെ തുടര്‍ച്ചയെന്നോണമാണ് തൊട്ടടുത്ത വര്‍ഷം മെയ് മാസത്തില്‍ മാറാട് വീണ്ടും കലാപമുണ്ടായത്.

Read More >>