പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തി

ഒരു ദിവസം 10,000രൂപ എന്ന നിബന്ധന എടുത്തുകളഞ്ഞു. ഇതില്‍ക്കൂടുതല്‍ പിന്‍വലിക്കാം. കൂടാതെ, ഒരാഴ്ചയില്‍ പരമാവധി 24,000 രൂപ പിന്‍വലിക്കാം. നേരത്തെ ഇത് 20,000 രൂപ ആയിരുന്നു. എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക 2000ത്തില്‍ നിന്നു 2500 ആക്കി. അസാധുവായ നോട്ടുകള്‍ ഇനി 4500 വരെ മാറ്റിയെടുക്കാം.

പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തി

ബാങ്കില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തി. ഒരു ദിവസം 10,000രൂപ എന്ന നിബന്ധന എടുത്തുകളഞ്ഞു. ഇതില്‍ക്കൂടുതല്‍ പിന്‍വലിക്കാം. കൂടാതെ, ഒരാഴ്ചയില്‍ പരമാവധി 24,000 രൂപ പിന്‍വലിക്കാം. നേരത്തെ ഇത് 20,000 രൂപ ആയിരുന്നു. എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക 2000ത്തില്‍ നിന്നു 2500 ആക്കി. അസാധുവായ നോട്ടുകള്‍ ഇനി 4500 വരെ മാറ്റിയെടുക്കാം. ഇന്നുവരെ ഇത് 4000 രൂപ ആയിരുന്നു. ബാങ്കില്‍ പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്താനും നിര്‍ദേശം നല്‍കി.

കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വിളിച്ചുചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തരയോഗത്തിലാണ് തീരുമാനം. കറന്‍സിയിതര ഇടപാടുകള്‍ക്ക് ബാങ്കുകള്‍ തയ്യാറാവുന്നില്ലെങ്കില്‍ അക്കാര്യത്തില്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കാം. രോഗികളില്‍ നിന്ന് ആശുപത്രികള്‍ ചെക്ക് സ്വീകരിക്കാനും നിര്‍ദേശമുണ്ട്.

Read More >>