കള്ളപ്പണം നിയന്ത്രിക്കാന്‍ ഈ നടപടികള്‍ സഹായിക്കുമോ?

തങ്ങളുടെ ഈ അപ്രതീക്ഷിത നീക്കം വഴി കള്ളപ്പണം സൂക്ഷിക്കുന്നവര്‍ക്ക് ഒറ്റരാത്രി കൊണ്ടു മാത്രം അത് സ്വര്‍ണ്ണമോ ഭൂമിയോ ആയി നിക്ഷേപം മാറ്റാന്‍ കഴിയില്ല എന്ന് സര്‍ക്കാര്‍ കരുതുന്നു. എന്നാല്‍ അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ അസാധുവാക്കുന്നു എന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച 8 തീയതി ചൊവ്വാഴ്ചയും അടുത്ത ദിവസമായ 9 തീയതി ബുധനാഴ്ചയും രാത്രി ഏറെ വൈകിയും സ്വര്‍ണ്ണവിപണി സജീവമായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കള്ളപ്പണം നിയന്ത്രിക്കാന്‍ ഈ നടപടികള്‍ സഹായിക്കുമോ?

അപ്രതീക്ഷിതമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി കഴിഞ്ഞ ദിവസം രാത്രി ആ പ്രഖ്യാപനം നടത്തിയത്- 'രാജ്യത്ത് കള്ളപ്പണവും പൂഴ്ത്തിവയ്പ്പും നികുതി വെട്ടിപ്പും തടയുന്നതിന്‍റെ ഭാഗമായി ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകള്‍ അന്ന് അര്‍ദ്ധരാത്രി കൊണ്ട് അസാധുവാകുന്നു; എന്നായിരുന്നു ആ പ്രഖ്യാപനം.

ഇന്ത്യന്‍ സാമ്പത്തികവിപണിയില്‍ നിലവിലുണ്ടായിരുന്ന 86% നോട്ടുകളാണ് ഇത്തരത്തില്‍ മൂല്യം നഷ്ടപ്പെട്ടു പിന്‍വലിക്കപ്പെട്ടത്. ഇത് നികുതി വര്‍ധനവിന് കാരണമാകുമോ എന്ന് പരിശോധിക്കാം.പിന്‍വലിക്കപ്പെട്ട നോട്ടുകള്‍ ഡിസംബര്‍ 30 വരെ ബാങ്കുകളില്‍ നിന്നും സര്‍ക്കാര്‍ അറിയിപ്പ് നല്‍കിയിട്ടുള്ള മറ്റു ഏജന്‍സികളിലും നിക്ഷേപിക്കാന്‍ കഴിയുന്നതാണ് എന്നും ഘട്ടംഘട്ടമായി അവ ഉപഭോക്താക്കള്‍ക്ക്‌ പിന്‍വലിക്കാന്‍ കഴിയുന്നതുമാണ് എന്നും റിസേര്‍വ് ബാങ്കും അറിയിച്ചിട്ടുണ്ട്.

ഈ സാഹചര്യങ്ങള്‍ നഗരപ്രദേശത്ത്‌ ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുകയില്ലെങ്കിലും ഗ്രാമീണപ്രദേശങ്ങളില്‍ അതല്ല സ്ഥിതി. ഭാരതത്തിലെ 27% ഗ്രാമങ്ങള്‍ക്ക് മാത്രമാണ് 5 കി.മി ചുറ്റളവില്‍ ബാങ്കുകള്‍ ഉള്ളത് എന്നറിയുമ്പോള്‍ ഈ അവസ്ഥ കൂടുതല്‍ വ്യക്തമാകും.

രാജ്യത്ത് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനമാകുന്നത് കള്ളപ്പണമാണെന്നും അത് തടയാനാണ് തങ്ങള്‍ ഇത്തരത്തില്‍ ഒരു തീരുമാനത്തില്‍ എത്തിയതെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. കൂടാതെ നികുതി അടയ്ക്കുവാന്‍ ആളുകള്‍ ബാധ്യസ്ഥരാകുന്നതോടെ രാജ്യത്തിന്‍റെ സാമ്പത്തിക അടിത്തറയും മെച്ചപ്പെടും എന്നും സര്‍ക്കാര്‍ കരുതുന്നു.

2007ല്‍ വേള്‍ഡ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ആകെമൊത്തം സാമ്പത്തികത്തില്‍ 23.2% കള്ളപ്പണമാണ് പ്രചരിക്കുന്നത് എന്ന് വിവരിക്കുന്നുണ്ട്.

തങ്ങളുടെ ഈ അപ്രതീക്ഷിത നീക്കം വഴി കള്ളപ്പണം സൂക്ഷിക്കുന്നവര്‍ക്ക് ഒറ്റരാത്രി കൊണ്ടു മാത്രം അത് സ്വര്‍ണ്ണമോ ഭൂമിയോ ആയി നിക്ഷേപം മാറ്റാന്‍ കഴിയില്ല എന്ന് സര്‍ക്കാര്‍ കരുതുന്നു.

എന്നാല്‍ അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ അസാധുവാക്കുന്നു എന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച 8 തീയതി ചൊവ്വാഴ്ചയും അടുത്ത ദിവസമായ 9 തീയതി ബുധനാഴ്ചയും രാത്രി ഏറെ വൈകിയും സ്വര്‍ണ്ണവിപണി സജീവമായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വ്യാഴാഴ്ച മുതല്‍ പുതിയ രണ്ടായിരം, അഞ്ഞൂറ് രൂപയുടെ നോട്ടുകള്‍ ഇനി അടുത്ത ചില ആഴ്ചകള്‍ക്കുള്ളില്‍ വിപണിയില്‍ എത്തും.

നികുതിവെട്ടിപ്പ് നടത്തി പണം കയ്യില്‍ സൂക്ഷിക്കുന്നവരും ഈ പണം ബാങ്കുകളില്‍ നിക്ഷേപ്പിക്കാന്‍ ശ്രമിക്കും, പക്ഷെ അത് അത്ര എളുപ്പമായിരിക്കില്ല. ഇന്‍കം ടാക്സ് വകുപ്പിന്‍റെ കര്‍ശനമേല്‍നോട്ടത്തില്‍ ആയിരിക്കും വലിയ തുകയ്ക്കുള്ള നിക്ഷേപങ്ങള്‍ ബാങ്കുകള്‍ സ്വീകരിക്കുക.

തങ്ങളുടെ പക്കലുള്ള നോട്ടുകളുടെ മൂല്യത്തിലും താഴെ അവ കൈമാറ്റം ചെയ്യുവാനുള്ള നീക്കങ്ങളും ഇവരുടെ ഭാഗത്തുനിന്നും പ്രതീക്ഷിക്കാം. എങ്കിലും ഭീമമായ തുക കൈവശം വയ്ക്കുന്നവര്‍ക്ക് ഇവയൊന്നും പ്രായോഗികമല്ല.

സര്‍ക്കാരിന്‍റെ ഈ നീക്കം ഖജനാവില്‍ പണം എത്തിക്കും എന്നാണ് ക്രിസില്‍ റിസേര്‍ച്ച് പ്രതീക്ഷിക്കുന്നത്. നോട്ടുകള്‍ കൊണ്ടുള്ള ക്രയവിക്രയം നിയന്ത്രിതമാകുന്നതോടെ നാണയപ്പെരുപ്പത്തിനും കുറവുണ്ടാകും എന്നും കരുതപ്പെടുന്നു.

അപ്രതീക്ഷിതമായ ഈ സാമ്പത്തിക നീക്കത്തില്‍ ഒരു ചെറിയ പരിധിയെങ്കിലും സ്വര്‍ണ്ണനിക്ഷേപം വര്‍ദ്ധിച്ചിട്ടുണ്ട് എന്ന് വിലയിരുത്താം.

സാമ്പത്തികനിക്ഷേപത്തിനുള്ള മറ്റൊരു പ്രധാന മേഖലയാണ് റിയല്‍ എസ്റ്റേറ്റ്‌. ഇന്ത്യയില്‍, ഈ വ്യവസായത്തില്‍ കൂടുതലും നോട്ടുകള്‍ കൊണ്ടുള്ള ഇടപാടുകളാണ് ഇപ്പോഴും നടക്കുന്നത്. കൂടിയ തുകയ്ക്കുള്ള നോട്ടുകള്‍ പിന്‍വലിച്ചതോടെ ഈ മേഖലയില്‍ ബ്ലാക്ക്‌ മണി വെളുക്കുവാനുള്ള അവസരങ്ങള്‍ കുറവായിരിക്കും. ചെറിയ തുക എണ്ണിത്തിട്ടപ്പെടുത്തിയുള്ള ഒരു നീക്കം ഇപ്പോള്‍ അസാധ്യമാണ്. അതിനാല്‍ ഭൂമിയുടെ വിലയില്‍ ഇടിവുണ്ടാകാനാണ് സാധ്യത. വില ഇടിയുമ്പോള്‍ റിയല്‍ എസ്റ്റേറ്റ്‌ വിപണി സാധാരണക്കാരന് താങ്ങാനാവുന്നതായിരിക്കും.

ഇത് നിര്‍മ്മാണമേഖലയില്‍ അവിദഗ്ധജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്കും കുറഞ്ഞവരുമാന ജോലിക്കാര്‍ക്കും സഹായകരമായി മാറും. ഇവിടെ തൊഴില്‍ അവസരങ്ങളും ഉയരും.
എന്നാല്‍ ഉയര്‍ന്ന സാമ്പത്തിക ഇടപാടുകള്‍ ചെയ്യുന്ന വ്യവസായങ്ങള്‍ക്ക് ഒരു മന്ദീഭാവമുണ്ടാകനും സാധ്യതകള്‍ ഉണ്ട്. പുതിയനോട്ടുകള്‍ നിലയുറപ്പിക്കുന്നതോടെ കാര്യങ്ങള്‍ക്ക് മാറ്റം പ്രതീക്ഷിക്കാം.

പണമിടപാടുകള്‍ക്ക് ഇപ്പോഴും നോട്ടുകളെ ആശ്രയിക്കുന ഒരു രാജ്യമാണ് ഇന്ത്യ. ഇന്റര്‍നെറ്റ്‌/മൊബൈല്‍ ബാങ്കിംഗ്, ക്രെഡിറ്റ്‌/ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ക്രയവിക്രയം ഇന്നും ഇന്ത്യക്കാര്‍ അധികം ശീലിച്ചിട്ടില്ല. രാജ്യത്ത് നടക്കുന്ന പണമിടപാടുകളുടെ 86.8% നോട്ടുകള്‍ ഉപയോഗിച്ചാണ് നടക്കുന്നത് എന്ന് 2012ല്‍ ടഫ്റ്റ്സ് യുണിവേര്‍സിറ്റി നടത്തിയ ഒരു പഠനത്തില്‍ പറയുന്നു. വീട് വാങ്ങുന്നത് പോലെയുള്ള വലിയ ഇടപാടുകള്‍ക്ക് പോലും ഇങ്ങനെയാണ് കാര്യങ്ങള്‍.

'ദി കോസ്റ്റ് ഓഫ് ക്യാഷ് ഇന്‍ ഇന്ത്യ' നടത്തിയ പഠനത്തിലും സമാനമായ കാര്യങ്ങളാണ് വിവരിച്ചിരിക്കുന്നത്. റഷ്യ (11.9%), ബ്രസീല്‍ (4.1%), മെക്സിക്കോ (5.7%) തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ചു ഇന്ത്യയുടെ ജി.ഡി.പി നിരക്ക് ഉയര്‍ന്നതാണ് (12.2%)

കള്ളപ്പണം പിടിക്കാന്‍ സര്‍ക്കാര്‍ ഗൗരവമായ ഇടപെടലുകള്‍ കൈക്കൊള്ളണ്ടതുണ്ട്. കള്ളപ്പണം കടത്താന്‍ മുന്നിട്ടിറങ്ങുന്നവര്‍ കറന്‍സി പരിഷ്‌ക്കരണത്തെ മറികടക്കാന്‍ പല മാര്‍ഗ്ഗങ്ങളും കണ്ടെത്തും. അത് കേവല കറന്‍സി പരിഷ്‌ക്കരണംകൊണ്ട് മറികടക്കാനാവില്ലെന്നു മുന്‍ റിസേര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പറയുന്നത് ശ്രദ്ധിക്കണം.

കള്ളപ്പണം സ്വര്‍ണ്ണമായും ഭൂമിയായും രൂപം മാറ്റാനും ആളുകള്‍ക്കറിയാം. അത്തരത്തില്‍ ചിലവഴിച്ചിരിക്കുന്ന കള്ളപ്പണം വെളിയില്‍ കൊണ്ടുവരിക ദുഷ്‌ക്കരമാണ് എന്നുമദ്ദേഹം അഭിപ്രായപെട്ടു.

നികുതിവെട്ടിച്ച പണം തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ഐ.ടിയുടെ സഹായവും സ്വീകരിക്കണം. നികുതി പിരിച്ചെടുക്കുന്നത് കാര്യക്ഷമമാക്കുകയാണ് വേണ്ടത്. ആധുനിക സമ്പദ് വ്യവസ്ഥയില്‍ വരുമാനം മറച്ച് വയ്ക്കാന്‍ പ്രയാസമാണെന്നോര്‍ക്കണം. എന്ന രഘുറാം രാജന്‍റെ വാക്കുകളോട് പൂര്‍ണ്ണമായും യോജിക്കുന്നു.
തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും സര്‍ക്കാരിന്‍റെ കാര്യമാത്രപ്രസക്തമായ നിയന്ത്രണങ്ങള്‍ ഉണ്ടാകണം.ഇന്ത്യയിലെ മിക്ക തിരഞ്ഞെടുപ്പുകളിലും കള്ളപ്പണത്തിന്‍റെ കുത്തൊഴുക്ക് ഉണ്ടാകാറുണ്ട്.(ബി.ബി.സിക്ക് വേണ്ടി വിവേക് കൌള്‍ എഴുതിയ ലേഖനത്തിന്‍റെ പരിഭാഷ)

Read More >>