മലപ്പുറം കളക്ടര്‍ ഷൈനമോള്‍ക്ക് സ്ഥലംമാറ്റം

സര്‍ക്കാര്‍ പരിപാടികളില്‍ എംഎല്‍എമാരെ ക്ഷണിക്കാതിരിക്കുകയും പൊതുമരാമത്തുവകുപ്പു മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഹാജരാകാതിരിക്കയും ചെയ്തതുമൂലമാണ് ഷൈനമോളെ കളക്ടര്‍ സ്ഥാനത്തുനിന്നും മാറ്റാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.

മലപ്പുറം കളക്ടര്‍ ഷൈനമോള്‍ക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: ജനപ്രതിനിധികളെ അവഗണിച്ചെന്ന പരാതിയെത്തുടര്‍ന്ന് മലപ്പുറം ജില്ലാ കളക്ടര്‍ ഷൈനമോളെ തൽസ്ഥാനത്തുനിന്നും മാറ്റാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം.

സര്‍ക്കാര്‍ പരിപാടികളില്‍ എംഎല്‍എമാരെ ക്ഷണിക്കാതിരിക്കുകയും പൊതുമരാമത്തു വകുപ്പ് മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഹാജരാകാതിരിക്കയും ചെയ്തതുമൂലമാണ് ഷൈനമോളെ കളക്ടര്‍ സ്ഥാനത്തുനിന്നും മാറ്റാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.

ഷൈനമോള്‍ക്ക് വാട്ടര്‍ അതോറിറ്റി ഡയറക്ടറായാണ് പുനര്‍നിയമനം. മലപ്പുറം ജില്ലാ കളക്ടറായി അമിത് വീണയെ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Read More >>