മലയാളി വ്യവസായിയെ ഹണി ട്രാപ്പില്‍പ്പെടുത്തി തട്ടിപ്പ്: ബംഗളുരുവില്‍ മൂന്നുപേര്‍ അറസ്റ്റില്‍

ഹെന്നൂരിലെ ചെല്‍ക്കെരെയിലുള്ള ഒരു സുഹൃത്തിന്റെ വീട്ടില്‍ സത്രീകളും വ്യവസായിയും സമയം ചെലവിടുന്നതിനിടെ പോലീസ് വേഷം ധരിച്ചെത്തിയ തട്ടിപ്പു സംഘം റെയ്ഡ് നടത്തുകയും വിലപിടിപ്പുള്ള വസ്തുക്കൾ തട്ടിയെടുക്കുകയുമായിരുന്നു.

മലയാളി വ്യവസായിയെ ഹണി ട്രാപ്പില്‍പ്പെടുത്തി തട്ടിപ്പ്: ബംഗളുരുവില്‍ മൂന്നുപേര്‍ അറസ്റ്റില്‍

ബംഗളുരു: മലയാളി വ്യവസായിയെ ഹണി ട്രാപ്പില്‍പ്പെടുത്തി തട്ടിപ്പ് നടത്തിയ കേസില്‍ ബംഗളുരുവില്‍ മൂന്നു പേര്‍ അറസ്റ്റില്‍.   ചിക്കബനസ്വതി സ്വദേശികളായ എം റഷീദ്, മുഹമ്മദ് സൗദ്, മുഹമ്മദ് ഷാബിര്‍ എന്നിവരാണ് പിടിയിലായത്. കസ്റ്റഡിയിലെടുത്ത ഇവരെ ഇവരെ റിമാൻഡ് ചെയ്തു. ഇവരിൽ നിന്നും സ്വർണാഭരണവും മൊബൈൽ ഫോണും പോലീസ് പിടികൂടി.

തട്ടിപ്പിനെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. ദീപാവലി ആഘോഷങ്ങൾക്കായാണ് വ്യവസായി ബംഗലുരുവിൽ എത്തിയത്.   ഹെന്നൂരിലെ ചെല്‍ക്കെരെയിലുള്ള ഒരു സുഹൃത്തിന്റെ വീട്ടില്‍ സംഘത്തിൽപ്പെട്ട സത്രീകളും വ്യവസായിയും സമയം ചെലവിടുന്നതിനിടെ പോലീസ് വേഷം ധരിച്ചെത്തിയ സംഘം വ്യാജ റെയ്ഡ് നടത്തുകയും വിലപിടിപ്പുള്ള വസ്തുക്കൾ തട്ടിയെടുക്കുകയുമായിരുന്നു.  സ്വർണാഭരണങ്ങളും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള മറ്റു  വിലപിടിപ്പുള്ള വസ്തുക്കളുമാണ് തട്ടിയെടുത്തത്.


വ്യവസായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും സ്വർണാഭാരണവും മൊബൈൽ ഫോണുകളും  പോലീസ് കണ്ടെടുത്തു. സംഘത്തിലെ രണ്ടു സ്ത്രീകൾ ഉൾപ്പെടെയുള്ള മറ്റു മൂന്നു പേർക്കു വേണ്ടിയുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കി. ഇവർക്കു വേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

Read More >>