ആറ്റിങ്ങലില്‍ ഡിവൈഎസ്പിയുടെ വീട്ടുവളപ്പില്‍ യുവാവിനെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

നെയ്യാറ്റിന്‍കര ഡിവൈഎസ്പി സുല്‍ഫിക്കറിന്റെ ആറ്റിങ്ങല്‍ വലിയകുന്നിനു സമീപത്തെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടത്.

ആറ്റിങ്ങലില്‍ ഡിവൈഎസ്പിയുടെ വീട്ടുവളപ്പില്‍ യുവാവിനെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ ഡിവൈഎസ്പിയുടെ വീട്ടുവളപ്പില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര ഡിവൈഎസ്പി സുല്‍ഫിക്കറിന്റെ ആറ്റിങ്ങല്‍ വലിയകുന്നിനു സമീപത്തെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടത്.

ഇന്നലെ മൂന്നരയോടെയായിരുന്നു സംഭവം. മരിച്ചത് കല്ലുവാതുക്കലില്‍ താമസിക്കുന്ന രാജന്‍ എന്നയാളാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ആറ്റിങ്ങല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഫോട്ടോ കടപ്പാട്: ഹൃദയപൂര്‍വ്വം ആറ്റിങ്ങല്‍

Read More >>