ഇന്ത്യന്‍ തിരിച്ചടി; മൂന്നു പാക് സൈനികരെ വധിച്ചു

നേരത്തെ, ജനവാസകേന്ദ്രങ്ങളില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവെയ്‌പ്പിലും മോര്‍ട്ടാര്‍ ആക്രമണത്തിലും ഏഴോളം നാട്ടുകാര്‍ മരിച്ചിരുന്നു.

ഇന്ത്യന്‍ തിരിച്ചടി; മൂന്നു പാക് സൈനികരെ വധിച്ചുകാശ്മീര്‍: കാശ്മീരില്‍ ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) മൂന്നു പാക് സൈനികരെ വധിച്ചു. പാകിസ്ഥാന്‍ നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്ക് തക്ക മറുപടിയെന്നോണമാണ് ബിഎസ്എഫ് ശക്തമായ തിരിച്ചടി നല്‍കിയത്. 14 പാക് പോസ്റ്റുകളും ഇന്ത്യ തകര്‍ത്തിട്ടുണ്ട്.


നേരത്തെ, ജനവാസകേന്ദ്രങ്ങളില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവെയ്‌പ്പിലും മോര്‍ട്ടാര്‍ ആക്രമണത്തിലും ഏഴോളം നാട്ടുകാര്‍ മരിച്ചിരുന്നു. ഇതില്‍ രണ്ടു കുട്ടികളും ഉള്‍പ്പെട്ടിരുന്നു. പാക് ആക്രമണത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണരേഖയ്‌ക്ക് സമീപമുള്ള ഗ്രാമങ്ങളിലാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. ഷെല്ലിങിലെ പനിയാരി ഗ്രാമത്തിലാണ് പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയത്.

Read More >>