കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ ബിജെപി എംപി ശോഭ കരന്തലജെയെ കേരളത്തില്‍ വച്ച് രഹസ്യമായി വിവാഹം കഴിച്ചതായി ആരോപണം

വിവാഹത്തിനുശേഷം കേരളത്തിലെ ക്ഷേത്രത്തിന് ഡൈനിംഗ് ഹാള്‍ നിര്‍മിച്ചുനല്‍കുമെന്ന് യെദിയൂരപ്പ വാഗ്ദാനം ചെയ്തിരുന്നുവെന്നും അതിന്‍ പ്രകാരം ക്ഷേത്രത്തില്‍ ഡൈനിംഗ് ഹാള്‍ നിര്‍മിച്ചു നല്‍കിയെന്നും പത്മനാഭ പറയുന്നു.

കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ ബിജെപി എംപി ശോഭ കരന്തലജെയെ കേരളത്തില്‍ വച്ച് രഹസ്യമായി വിവാഹം കഴിച്ചതായി ആരോപണം

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദിയൂരപ്പയും സന്തതസഹചാരിയും ബിജെപി നേതാവുമായ ശോഭ കരന്തലജെയും തമ്മില്‍ കേരളത്തിലെ ക്ഷേത്രത്തില്‍ രഹസ്യമായി വിവാഹം ചെയ്തതായി ആരോപണം. കര്‍ണാടക ജനതാ പക്ഷ സ്ഥാപക പ്രസിഡന്റ് പത്മനാഭ പ്രസന്നയാണ് ബംഗളൂരുവില്‍ കഴിഞ്ഞ ദിവസം പത്ര സമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്.

വിവാഹത്തിനുശേഷം കേരളത്തിലെ ക്ഷേത്രത്തിന് ഡൈനിംഗ് ഹാള്‍ നിര്‍മിച്ചുനല്‍കുമെന്ന് യെദിയൂരപ്പ വാഗ്ദാനം ചെയ്തിരുന്നുവെന്നും അതിന്‍ പ്രകാരം ക്ഷേത്രത്തില്‍ ഡൈനിംഗ് ഹാള്‍ നിര്‍മിച്ചു നല്‍കിയെന്നും പത്മനാഭ പറയുന്നു. തനിക്ക് സെഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്‍കിയാല്‍ വിവാഹം സംബന്ധിച്ച സിഡി പുറത്തുവിടാമെന്ന് മുമ്പൊരിക്കല്‍ പത്മനാഭ പ്രസന്ന വ്യക്തമാക്കിയിരുന്നു.


പത്മനാഭ പത്രസമ്മേളനം ആരംഭിച്ചതിനു തൊട്ടുപിന്നാലെ അജ്ഞാതരായ ഏതാനുംപേര്‍ വേദിയിലേക്ക് കടന്നുവന്ന് അദ്ദേഹത്തിന്റെ ദേഹത്ത് രാസവസ്തു ഒഴിച്ചു. രണ്ടു വലിയ ജാറുകളില്‍ കൊണ്ടുവന്ന രാസവസ്തു പത്മനാഭയുടെ ദേഹത്ത് ഒഴിച്ച ശേഷം സംഘം രക്ഷപ്പെടുകയായിരുന്നു. നിങ്ങള്‍ സ്ത്രീകളെ ബഹുമാനിക്കണമെന്നും ശോഭ കരന്തലജയ്‌ക്കെതിരായ ആരോപണം തെറ്റാണെന്നും വളിച്ചു പറഞ്ഞവര്‍ ഭാരത രക്ഷണ വേദികെ കീ ജയ് എന്ന മുദ്രാവാക്യവും മുഴക്കിയാണ് വേദിവിട്ടത്.

യെദിയൂരപ്പ തന്നെ ലക്ഷ്യമിടുന്നത് ശോഭയുമായുള്ള രഹസ്യവിവാഹം പുറത്തുകൊണ്ടുവരുമെന്ന ഭീതിയിലാണെന്ന് സംഭവശേഷം പത്മനാഭ പ്രസന്ന ആരോപിച്ചു. യെദിയൂരപ്പ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ശോഭ കരന്തലജെ ഇപ്പോള്‍ ഉഡുപ്പി ചിക്മംഗളൂര്‍ എംപിയാണ്.

Read More >>