ജാതി പാടില്ലെന്നു ബ്രിട്ടൺ; തൂത്താൽ പോവില്ലെന്ന് ബ്രിട്ടണിലെ ഇന്ത്യക്കാർ

മറ്റു വിഷയങ്ങളിൽ നിന്നും വ്യത്യസ്തമായി ജാതി വിവേചനത്തിനെതിരായ നിയമത്തോട് ഇന്ത്യൻ സമൂഹം കൂടുതൽ താത്പര്യത്തോടെയാണ് പ്രതികരിക്കുന്നതെന്ന് കൺസർവേറ്റീവ് പാർട്ടി എംപി ബോബ് ബ്ലാക് മാൻ പറഞ്ഞു.

ജാതി പാടില്ലെന്നു ബ്രിട്ടൺ; തൂത്താൽ പോവില്ലെന്ന് ബ്രിട്ടണിലെ ഇന്ത്യക്കാർ

യുകെയിലെ  തുല്യതാ നിയമത്തില്‍ ജാതി വിവേചനത്തിൽ നിന്നും സംരക്ഷണം നൽകുന്ന വകുപ്പ് ഉൾപ്പെടുത്തുന്നകാര്യം  ബ്രിട്ടൺ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല . അതിനു മുൻപു തന്നെ ഇക്കാര്യങ്ങൾ ഇതിനോടകം ഇന്ത്യൻ സമൂഹത്തിനിടയിൽ ചർച്ചയായിക്കഴിഞ്ഞു.  ഇന്ത്യൻ ഫോറം ഓൺ ബ്രിട്ടീഷ് മീഡിയ കഴിഞ്ഞ ബുധനാഴ്ച ഈ വിഷയത്തിൽ പരസ്യ സംവാദം സംഘടിപ്പിച്ചിരുന്നു.

മറ്റു വിഷയങ്ങളിൽ നിന്നും വ്യത്യസ്തമായി ജാതി വിവേചനത്തിനെതിരായ നിയമത്തോട് ഇന്ത്യൻ സമൂഹം കൂടുതൽ താത്പര്യത്തോടെയാണ് പ്രതികരിക്കുന്നതെന്ന് കൺസർവേറ്റീവ് പാർട്ടി എംപി ബോബ് ബ്ലാക് മാൻ പറഞ്ഞു.


സെപ്റ്റംബര്‍ തുടക്കത്തില്‍ തന്നെ ബ്രിട്ടിഷ് ഗവണ്‍മെന്റ് ഇത്‌ സംബന്ധിച്ച വിദ്ഗദ്ധാഭിപ്രായം അറിയിച്ചിരുന്നു. 2013 ല്‍ പാര്‍ലമെന്റ് ഭേദഗതി വരുത്തിയ സെക്ഷന്‍ 9 ലെ തുല്യതാ നിയമം 2010 ല്‍ ഒരു രണ്ടാം നിയമനിര്‍മ്മാണം നടത്തുമെന്നായിരുന്നു അത്. ജാതി എന്നത് വംശപരമാണെന്നും ജാതി വിവേചനം വംശീയ വിവേചനമാണെന്നുമായിരുന്നു അത്.

നിയമനിര്‍മ്മാണത്തെ അനൂകൂലിക്കുന്നവര്‍ പറയുന്നത് വിവേചനത്തിന് ഇരയായവര്‍ നിയമപരമായ തുല്യത അര്‍ഹിക്കുന്നു എന്നാണ്. എന്നാല്‍ അത് സമൂഹത്തില്‍ സംഘര്‍ഷത്തിന് വഴിവയ്ക്കുമെന്നാണ് വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നത്.

പ്രശ്‌നത്തിന്റെ വ്യക്തമായ ചിത്രം നല്‍കാന്‍ ബുധനാഴ്ച്ച വൈകുന്നേരം ഇന്ത്യന്‍ ഫോറം ഓണ്‍ ബ്രിട്ടീഷ് മീഡിയയുടെ നേതൃത്വത്തില്‍ ഒരു പൊതു സംവാദം സംഘടിച്ചിരുന്നു. സംവാദത്തില്‍
ചൂടേറിയ വാദങ്ങള്‍ നടന്നു. താന്‍ അഭിമുഖീകരിച്ച മറ്റേതൊരു വിഷയത്തേക്കാളും ജാതിയുടെമേലുള്ള നിയമനിര്‍മ്മാണം ഒരു പ്രശ്‌നമായി മാറിയപ്പോള്‍ യുണൈറ്റഡ് കിങ്ഡത്തിലെ ഇന്ത്യന്‍വംശജര്‍ അതില്‍ കൂടുതല്‍ ഇടപ്പെടുകയായിരുന്നു എന്ന് ഹാരോ ഈസ്റ്റിലെ കണ്‍സര്‍വേറ്റീവ് എം പി പറഞ്ഞു.

അദ്ദേഹം നിയനിര്‍മ്മാണത്തിന്റെ ആവശ്യകതക്കെതിരെയാണ്‌ചര്‍ച്ചയില്‍ വാദിച്ചത്. അദ്ദേഹത്തെ അനൂകൂലിക്കുന്ന ബ്രിട്ടണ്‍ ഹിന്ദു ഫോറം പ്രസിഡന്റ്‌ ത്രിപ്തി പട്ടേല്‍ പറയുന്നത് അവരുടെ സംഘടന നടത്തിയ വിലയിരുത്തലില്‍ പുതിയ നിയമ നിര്‍മ്മാണം യുവജനങ്ങളെപ്പോലും ജാതിയുടെ പേരില്‍ ബോധാവാന്മാരാക്കുന്നതും സമൂഹത്തെ വേര്‍തിരിക്കുന്നതും ആണെന്നാണ്. നിയമനിര്‍മ്മാണം ദുരന്തത്തിലേക്കുള്ള ഉപാധിയാണെന്നും അത് ബ്രിട്ടണിലെ ഇന്ത്യക്കാര്‍ക്കിടയില്‍ തന്നെ തര്‍ക്കങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും കൗണ്‍സില്‍ ഓഫ് ഹിന്ദു ടെമ്പിള്‍സ്‌ ജനറല്‍ സെക്രട്ടറി സതീശ് ശര്‍മ്മയും അഭിപ്രായപ്പെട്ടു.

എന്നാല്‍ നിയമനിര്‍മ്മാണത്തിനെ കുറ്റപ്പെടുത്തിയുള്ള വെറും നുണകളാണ് അവയെന്നും അവസാന വര്‍ഷം നടന്ന ലേബര്‍ പാര്‍ട്ടിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഒരു വിഭാഗം ഹിന്ദുക്കള്‍ മാറി നിന്നുവെന്നും നിയമനിര്‍മാണത്തെ അനുകൂലിച്ച് വാച്ച് യുകെ യുടെ ചെയര്‍ ഓഫ് കാസ്റ്റ് സത്മാല്‍ മുമല്‍ പ്രതികരിച്ചു. ഇത് മതത്തെയും സാംസ്‌കാരത്തെയും ആക്രമിക്കലല്ല, പൊതു ഇടങ്ങളിലെ വേര്‍തിരിവാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ജാതി വിവേചനം മനുഷ്യാവകാശ ലംഘനം തന്നെയാണ്. എന്നാല്‍ ഒരു വിഭാഗം ആളുകള്‍ മതത്തില്‍ വിശ്വസിക്കുമ്പോള്‍ അത് പൊതു ജനത്തെ ബാധിക്കും. ജാതിവിവേചനത്തിന്റെ ഇരയാക്കപ്പെട്ടവര്‍ നിയമപരമായ വ്യക്തത അര്‍ഹിക്കുന്നന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ബ്രിട്ടണില്‍ ജാതിവിവേചനം നടക്കുന്നില്ല എന്ന വാദത്തെ വെല്ലുവിളിച്ചകൊണ്ട് ബ്രിട്ടീഷ്‌ നടിയും സാമൂഹിക പ്രവര്‍ത്തകയുമായ സൗന്‍ദേവന്‍ അപാരന്തി രംഗത്തെത്തിയിരുന്നു. ആരോഗ്യ സുരക്ഷാ ജീവനക്കാര്‍ ഒരു വയോധികയുടെ

പരിപാലനത്തെ നിഷേധിച്ചതിന് കാരണം അവരുടെ ജാതിയായിരുന്നു. ഇതുപോലെ നിരവധി സംഭവങ്ങളുണ്ടെന്നും വിവേചനത്തോട് സഹിഷ്ണുത കാണിക്കില്ല എന്ന് ബ്രിട്ടണ്‍ ലോകത്തിന് മാത്യക കാണിക്കുമെന്നും അവര്‍ പറഞ്ഞു.

Read More >>