സംഘര്‍ഷം രൂക്ഷം; അതിര്‍ത്തി ഗ്രാമങ്ങളിലെ വിദ്യാലയങ്ങള്‍ അടിയന്തരമായി പൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ദേശം

ഇന്ന് പുലര്‍ച്ചെ മുതല്‍ രാജ്യാന്തര അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തുന്ന ഷെല്ലാക്രമണത്തില്‍ എട്ട് പ്രദേശവാസികള്‍ കൊല്ലപ്പെട്ടു

സംഘര്‍ഷം രൂക്ഷം; അതിര്‍ത്തി ഗ്രാമങ്ങളിലെ വിദ്യാലയങ്ങള്‍ അടിയന്തരമായി പൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ദേശം

ശ്രീനഗര്‍: ഇന്ത്യ- പാകിസ്ഥാന്‍ രാജ്യാന്തര അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ വഷളാകുന്ന സാഹചര്യത്തില്‍ രാജ്യാന്തര അതിര്‍ത്തിയിലും, നിയന്ത്രണ രേഖയ്ക്കും സമീപമുള്ള എല്ലാ വിദ്യാലയങ്ങളും അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ദേശം.  174 വിദ്യാലയങ്ങളാണ് അതിര്‍ത്തി സംഘര്‍ഷഭരിതമായതിനെ തുടര്‍ന്ന് അടച്ചുപൂട്ടേണ്ടി വരിക.

കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ഇരുപത്തില്‍ അധികം സ്കൂളുകള്‍ വിഘടനവാദികള്‍ തീയിട്ടിരുന്നു. ഇതില്‍ പത്തിലധികം സ്കൂളുകള്‍ പൂര്‍ണമായും കത്തി നശിച്ചു.

ഇന്നലെ പുലര്‍ച്ചെ മുതല്‍ രാജ്യാന്തര അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തുന്ന ഷെല്ലാക്രമണത്തില്‍ എട്ട് പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. കനത്ത ഷെല്ലാക്രമണത്തിലും വെടിവെയ്പിലുമായി 22 പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. നാല് സ്ത്രീകളും രണ്ട് കുട്ടികളുമടക്കമാണ് എട്ട് പേരാണ് പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് പാക് സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.

Story by
Read More >>