ബാങ്കിൽ ക്യൂനിൽക്കാൻ മണിക്കൂറിനു 90 രൂപ; ഡൽഹിയിൽ 'ബുൿ മൈ ചോട്ടു' സേവനം തുടങ്ങി

നിങ്ങളുടെ ഊഴമെത്തുന്നതുവരെ നിങ്ങള്‍ക്കായി ക്യൂ നില്‍ക്കുന്ന 'ബുക്ക്‌മൈചോട്ടു' ജീവനക്കാരന് മണിക്കൂറിന് 90 രൂപ വീതമാണ് കൊടുക്കേണ്ടി വരിക.

ബാങ്കിൽ ക്യൂനിൽക്കാൻ മണിക്കൂറിനു 90 രൂപ; ഡൽഹിയിൽ

ബാങ്കുകളിലെ നീളമേറിയ ക്യൂവാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയം. ക്യൂവില്‍ നിന്ന് കുഴഞ്ഞുവീണ് നിരവധിപ്പേര്‍ മരിക്കുകയും പലരും തളര്‍ന്നുവീഴുകയും ചെയ്തിട്ടുണ്ട്. വിവിധ കാരണങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് ക്യൂ നില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടോ? ഉണ്ടെന്നാണ് ഉത്തരമെങ്കില്‍ നിങ്ങള്‍ക്ക് വേണ്ടി ക്യൂ നില്‍ക്കാന്‍ ആളുകളെ നല്‍കുന്ന സേവനം ആരംഭിച്ചുകഴിഞ്ഞു. www.bookmychotu.com എന്ന സൈറ്റില്‍ കയറി ബുക്കുചെയ്താല്‍ നിങ്ങളുടെ ഊഴമെത്തുന്നത് വരെ ബാങ്കിന് മുമ്പിലോ എടിഎമ്മിന് മുമ്പിലോ ക്യൂ നില്‍ക്കാന്‍ ആളെത്തും.


തങ്ങൾ കള്ളപ്പണത്തിന് എതിരാണെന്നും കള്ളപ്പണത്തോടു പൊരുതാൻ സർക്കാരിനെ സഹായിക്കുകയാണ് തങ്ങളെന്നും ഇവർ അവകാശപ്പെടുന്നു.

'ബുക്ക്‌മൈ ചോട്ടു' എന്ന പേര് കേട്ട് സേവനം തേടി ബാലവേലക്കേസില്‍ കുടുങ്ങുമോയെന്ന് ഭയക്കേണ്ട. കാരണം പേര് അങ്ങനെയാണെങ്കിലും തങ്ങളുടെ ജീവനക്കാരെല്ലാം 18 വയസിന് മുകളിലുള്ളവരാണെന്ന് സൈറ്റില്‍ പറയുന്നു. മണിക്കൂറിന് 90 രൂപ വീതമാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതെന്ന് 'ബുക്ക്‌മൈചോട്ടു'വിന്റെ ഫെയ്‌സ്ബുക്ക് പേജിലിട്ട പോസ്റ്റില്‍ പറയുന്നു. ന്യൂഡല്‍ഹിയിലാണ് നിലവില്‍ സേവനം ലഭ്യമാകുക.

ഏതു പ്രതികൂല സാഹചര്യങ്ങളേയും നോട്ടാക്കിമാറ്റാൻ ഇന്ത്യയിൽ ആളുകൾ തയ്യാർ എന്നതിനു വേറെന്തുവേണം തെളിവ്?