സര്‍വ്വകക്ഷിയോഗം കൂടി ശാന്തിയാത്ര നടത്താന്‍ തീരുമാനിച്ചതിനു പിന്നാലെ കണ്ണൂരില്‍ ഡിവൈഎഫ്‌ഐ പ്രകടനത്തിനു നേരേ ബോംബേറ്

ഡിവൈഎഫ്‌ഐ സ്ഥാപക ദിനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടിമരം തകര്‍ത്തതില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം നടത്തിയത്. ബിജെപി പ്രവര്‍ത്തകരാണ് ബോംബെറിഞ്ഞതെന്നു സിപിഎം നേതൃത്വം ആരോപിച്ചു.

സര്‍വ്വകക്ഷിയോഗം കൂടി ശാന്തിയാത്ര നടത്താന്‍ തീരുമാനിച്ചതിനു പിന്നാലെ കണ്ണൂരില്‍ ഡിവൈഎഫ്‌ഐ പ്രകടനത്തിനു നേരേ ബോംബേറ്

കണ്ണൂരില്‍ സമാധാനയോഗത്തിനു പിന്നാലെ വീണ്ടും അക്രമം. ശനിയാഴ്ച വൈകുന്നേരം പാനൂരില്‍ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ പ്രകടനത്തിനു നേരെയുണ്ടായ ബോംബേറില്‍ രണ്ടു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഷൈജു, അമല്‍ എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാനൂരിനടുത്ത് താഴെകുന്നോത്തുപറമ്പിലാണ് ഡിവൈഎഫ്‌ഐ പ്രകടനത്തിനു നേരെ ബോംബേറുണ്ടായത്. ഡിവൈഎഫ്‌ഐ സ്ഥാപക ദിനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടിമരം തകര്‍ത്തതില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം നടത്തിയത്. ബിജെപി പ്രവര്‍ത്തകരാണ് ബോംബെറിഞ്ഞതെന്നു സിപിഎം നേതൃത്വം ആരോപിച്ചു.

കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനു വേണ്ടി വിളിച്ചു കൂട്ടിയ സര്‍വവകക്ഷി യോഗത്തില്‍ ശാന്തിയാത്ര ഉള്‍പ്പെടെയുള്ളവ നടത്താന്‍ തീരുമാനിച്ചിരുന്നു. അതിനു പിന്നാലെയാണ് ഡിവൈഎഫ്‌ഐയുടെ നേരേ ബോംബാക്രമണം ഉണ്ടായത്.

Read More >>