ബലൂചിസ്ഥാനില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ 30ലധികം പേര്‍ കൊല്ലപ്പെട്ടു; 100ലധികം പേര്‍ക്ക് പരിക്ക്

മരിച്ചവരില്‍ കൂടുതല്‍ പേരും സ്ത്രീകളും കുട്ടികളുമാണെന്നാണ് ലഭിക്കുന്ന വിവരം. ചികിത്സ സൗകര്യങ്ങളില്ലാത്തതിനാല്‍ പരിക്കേറ്റവരെ കറാച്ചിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ബലൂചിസ്ഥാനില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ 30ലധികം പേര്‍ കൊല്ലപ്പെട്ടു; 100ലധികം പേര്‍ക്ക് പരിക്ക്

ഇസ്ലാമബാദ്: പാക്കിസ്ഥാനിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 100ലേറേ പേര്‍ക്ക് പരിക്കേറ്റു. ബലൂചിസ്ഥാനിലെ ഖഉദ്സറിലെ ഷാ നൂറാനി പള്ളിയിലാണ് ആക്രമണം ഉണ്ടായത്. സ്ഫോടനത്തില്‍ നിരവധി ജനങ്ങള്‍ കൊല്ലപ്പെട്ടതായി. ബലൂചിസ്ഥാന്‍ ആഭ്യന്തരകാര്യ മന്ത്രി മിര്‍സര്‍ഫറാസ് ബുഗ്തി അറിയിച്ചു. മരിച്ചവരില്‍ കൂടുതല്‍ പേരും സ്ത്രീകളും കുട്ടികളുമാണെന്നാണ് ലഭിക്കുന്ന വിവരം. ചികിത്സ സൗകര്യങ്ങളില്ലാത്തതിനാല്‍ പരിക്കേറ്റവരെ കറാച്ചിയിലേക്ക് മാറ്റിയിരിക്കുകയാണ്.

സ്‌ഫോടനം നടന്ന സ്ഥലം ഉള്‍പ്രദേശത്താണ്. ഇതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരിക്കുകയാണ്. ബുഗ്തി മാധ്യമങ്ങളോട് പറഞ്ഞു. ഇത് മൂന്നാം തവണയാണ് ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ച് വിഘടനവാദികള്‍ സ്‌ഫോടനം നടത്തുന്നത്. ഇതുവരെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Read More >>