ചരിത്രത്തിലാദ്യമായി ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ രാഷ്ട്രീയ നിയമനം; ബിജെപി നേതാവ് അവിനാഷ് റായി ഖന്നയെ പിന്തുണച്ച് പിജെ കുര്യനും

ഏറെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും വിധമാണ് കേന്ദ്രസര്‍ക്കാര്‍ രണ്ടു വര്‍ഷമായി ഒഴിഞ്ഞുകിടക്കുന്ന സ്ഥാനത്തേക്കാണ് ബിജെപി ദേശിയ വൈസ് പ്രസിഡന്റ് അവിനാഷ് റായി ഖന്നയെ നിയമിക്കാന്‍ തീരുമാനിക്കുന്നത്. ഇതിന്റെ നടപടികള്‍ അന്തിമ ഘട്ടത്തിലെത്തിയെന്നാണ് സൂചന.

ചരിത്രത്തിലാദ്യമായി ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ രാഷ്ട്രീയ നിയമനം; ബിജെപി നേതാവ് അവിനാഷ് റായി ഖന്നയെ പിന്തുണച്ച് പിജെ കുര്യനും

ബിജെപി ദേശീയ ഉപാധ്യക്ഷന്‍ അവിനാഷ് റായി ഖന്ന ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അംഗമാകുന്നു. ചരിത്രത്തിലാദ്യമായാണ് ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ രാഷ്ട്രീയ നിയമനം നടക്കുന്നത്. നിയമനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ള സമിതി അംഗങ്ങള്‍ പിന്തുണയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസ് നേതാക്കളായ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പിജെ കുര്യന്‍ എന്നിവര്‍ മനുഷ്യാവകാശ കമ്മിഷനില്‍ അംഗങ്ങളാണ്. സമിതി യോഗത്തില്‍ ഇവരുള്‍പ്പെടെയുള്ളവര്‍ അവിനാഷ് റായുടെ നിയമനത്തെ പിന്തുണയ്ക്കുകയായിരുന്നു. നേരത്തെ അരുണ്‍ ജയ്റ്റി രാജ്യസഭാ പ്രതിപക്ഷ നേതാവായിരിക്കെ ജഡ്ജി സിറിയക് ജോസഫിനെ ദേശീയ മനുഷ്യാവകശാ കമ്മിഷനില്‍ കൊണ്ടുവരുന്നതിനെ സുപ്രിം കോടതി എതിര്‍ത്തിരുന്നു. സിറിയക് ജോസഫിന് രാഷ്ട്രീയ പാര്‍ട്ടിയുമായും മതസംഘടനയുമായും ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ജയ്റ്റ്ലി അന്ന് നിയമനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്.


ഏറെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും വിധമാണ് കേന്ദ്രസര്‍ക്കാര്‍ രണ്ടു വര്‍ഷമായി ഒഴിഞ്ഞുകിടക്കുന്ന സ്ഥാനത്തേക്കാണ് ബിജെപി ദേശിയ വൈസ് പ്രസിഡന്റ് അവിനാഷ് റായി ഖന്നയെ നിയമിക്കാന്‍ തീരുമാനിക്കുന്നത്. ഇതിന്റെ നടപടികള്‍ അന്തിമ ഘട്ടത്തിലെത്തിയെന്നാണ് സൂചന. അവിനാഷ് റായുടെ നിയമനം അടുത്ത ദിവസം തന്നെ കേന്ദ്രം പ്രഖ്യാപിക്കുമെന്നും അറിയുന്നു.

പ്രധാനമന്ത്രി ഉള്‍പ്പെട്ട ഉന്നതതല സമിതിയാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ സ്ഥാനങ്ങളിലേക്കുള്ള നിയമനം നടത്തുക. ലോക്സഭാ സ്പീക്കര്‍, കേന്ദ്ര ആഭ്യന്തരമന്ത്രി, ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കള്‍, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ എന്നിവര്‍ ചേര്‍ന്നതാണ് പ്രസ്തുത സമിതി. ബിജെപിയുടെ രാജ്യസഭാംഗം കൂടിയായ അവിനാഷ് പാര്‍ട്ടിയില്‍ ജമ്മുകശ്മീരിന്റെ ചുമതലയുള്ള ബിജെപി നേതാവാണ്.

ഒഴിഞ്ഞുകിടക്കുന്ന ചെയര്‍മാന്‍ സ്ഥാനത്തേക്ക് കഴിഞ്ഞ മാസം അവസാനം സമിതി യോഗം ചേര്‍ന്ന് നിയമനത്തിനുള്ള പേരിന് അംഗീകാരം നല്‍കുകയായിരുന്നു. പല പേരുകളും ചര്‍ച്ച ചെയ്‌തെങ്കിലും ഖന്നയുടെ പേര് ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സമിതിയിലെ ഒരംഗത്തിന്റെ വെളിപ്പെടുത്തല്‍ എന്ന നിലയില്‍ ദ ഇന്ത്യന്‍ എക്സ്പ്രസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

എന്നാല്‍ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആയിരിക്കണം ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ തലപ്പത്ത് എന്ന് നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. നാല് മുഴുവന്‍സമയ അംഗങ്ങളില്‍ ഒരാള്‍ സുപ്രിം കോടതി മുന്‍ ജഡ്ജി, ഒരാള്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എന്നിവരായിരിക്കണമന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. മറ്റ് രണ്ട് അംഗങ്ങള്‍ ഈ മേഖലയില്‍ മുമ്പ് സജീവമായി ഇടപെടുന്നവരായിരിക്കണം എന്നും നിയമാവലിയിലുണ്ട്.

എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ ഈ സ്ഥാനത്തേക്ക് നിയമിക്കുന്നതില്‍ ഒരു വിലക്കുമില്ലെന്നാണ് നിയമനത്തെ ന്യായീകരിച്ചുകൊണ്ടു ഒരു സമിതി അംഗം സൂചിപ്പിച്ചത്.