നോട്ട് അസാധുവാക്കലിനു തൊട്ടുമുമ്പു ബിജെപി നടത്തിയ ഭൂമിയിടപാടിന് ഉപയോഗിച്ചതു പണം തന്നെ; രേഖകള്‍ പുറത്ത്

ഭൂമി വാങ്ങിയിട്ടുണ്ടെങ്കില്‍ അതു ചെക്കോ ആര്‍ടിജിഎസിലൂടെയോ ആണെന്നും ആദായനികുതി വിഭാഗത്തിന്റെ കണക്കില്‍ ഉള്‍പ്പെട്ട തുകയാണ് ഇതെന്നുമായിരുന്നു ബിജെപിയുടെ വാദം. എന്നാല്‍, ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന രേഖകളില്‍ ബിഹാറിലെ ഭൂമിയിടപാടിനു ബിജെപി നേതൃത്വം രണ്ടു കോടി രൂപ പണമായാണു കൈമാറിയതെന്നാണു സൂചനകള്‍.

നോട്ട് അസാധുവാക്കലിനു തൊട്ടുമുമ്പു ബിജെപി നടത്തിയ ഭൂമിയിടപാടിന് ഉപയോഗിച്ചതു പണം തന്നെ; രേഖകള്‍ പുറത്ത്

2016 നവംബര്‍ 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടു നിരോധനം പ്രഖ്യാപിക്കുന്നതിനു തൊട്ടു മുമ്പു നടത്തിയ ഭൂമി ഇടപാടുകള്‍ സംബന്ധിച്ചുള്ള ബിജെപിയുടെ വാദങ്ങള്‍ പൊളിയുന്നു. ബിഹാറില്‍ ഭൂമിയിടപാടിന് ആവശ്യമായ തുക, പണമായാണു കൈമാറിയതെന്നുള്ള രേഖകള്‍ പുറത്തുവന്നു. ബിജെപി അവകാശവാദങ്ങള്‍ തെറ്റെന്നു തെളിയിക്കുന്ന രേഖകള്‍ ക്യാച്ച് ന്യൂസാണു പുറത്തുവിട്ടത്.

ഈമാസം 25നാണു ബിജെപി നടത്തിയ ഭൂമിയിടപാടുകളുടെ രേഖകള്‍ പുറത്തുവന്നത്. ബിജെപി നേതൃത്വം നോട്ടു നിരോധിക്കല്‍ തീരുമാനം പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പു നിരവധി സ്ഥലങ്ങളില്‍ ഭൂമി വാങ്ങിയതായിട്ടായിരുന്നു വെളിപ്പെടുത്തല്‍. നോട്ടു നിരോധിക്കല്‍ പ്രഖ്യാപനം വരുന്നതിനു മുമ്പു കള്ളപ്പണം വെളിപ്പിക്കലാണ് ബിജെപി നടത്തിയതെന്ന ആരോപണമാണ് ഉയര്‍ന്നത്. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ കള്ളപ്പണ ആരോപണം തള്ളി ബിജെപി നേതൃത്വം രംഗത്തെത്തി.


bjp_amitshah

ഭൂമി വാങ്ങിയിട്ടുണ്ടെങ്കില്‍ അത് ചെക്കോ ആര്‍ടിജിഎസിലൂടെയോ ആണെന്നും ആദായനികുതി വിഭാഗത്തിന്റെ കണക്കില്‍ ഉള്‍പ്പെട്ട തുകയാണ് ഇതെന്നുപായിരുന്നു ബിജെപിയുടെ വാദം. എന്നാല്‍, ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന രേഖകളില്‍ ബിഹാറിലെ ഭൂമിയിടപാടിന് ബിജെപി നേതൃത്വം രണ്ടു കോടി രൂപ പണമായാണ് കൈമാറിയതെന്നാണ് സൂചനകള്‍.

ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പേരിലാണ് പണം കൈമാറിയത്. ഇതിന് സംസ്ഥാന നേതൃത്വത്തെ ചുമതലപ്പെടുത്തിക്കൊണ്ട് അമിത്ഷാ നല്‍കിയ കത്തും പുറത്തായിട്ടുണ്ട്. ബിഹാറില്‍ അഞ്ചിടങ്ങളിലായായിരുന്നു ബിജെപിയുടെ ഭൂമിയിടപാടു നടന്നത്.

അമിത്ഷായുടെ നിര്‍ദ്ദേശപ്രകാരം ബിഹാര്‍ നിയമസഭാംഗം സഞ്ജീവ് ചൗരസ്യ, പാര്‍ട്ടി ജനറല്‍ സെക്രട്ടറി ലാല്‍ ബാബു പ്രസാദ്, ബിജെപി ട്രഷറര്‍ ദിലീസ് ജയ്‌സ്വാള്‍ എന്നിവരുടെ പേരിലാണ് ഭൂമികള്‍ വാങ്ങിയിരിക്കുന്നത്.