കള്ളപ്പണം തടയാനെന്ന പേരില്‍ നോട്ടുകള്‍ പിന്‍വലിക്കരുതെന്ന് ബിജെപി; പറഞ്ഞത് 2014 ല്‍ പ്രതിപക്ഷത്തിരുന്നപ്പോള്‍

യു.പി.എ സര്‍ക്കാറിന്റെ കാലത്ത് പ്രതിപക്ഷത്തായിരുന്ന ബിജെപി ജനവിരുദ്ധമെന്നു പറഞ്ഞ് എതിര്‍ത്ത നടപടിയാണ് കുറേക്കൂടി രൂക്ഷമായ രീതിയില്‍ ഇപ്പോള്‍ മോദി കള്ളപ്പണം ഇല്ലാതാക്കാന്‍ വേണ്ടിയെന്നു പറഞ്ഞ് അവതരിപ്പിച്ചിരിക്കുന്നത്.

കള്ളപ്പണം തടയാനെന്ന പേരില്‍ നോട്ടുകള്‍ പിന്‍വലിക്കരുതെന്ന് ബിജെപി; പറഞ്ഞത് 2014 ല്‍ പ്രതിപക്ഷത്തിരുന്നപ്പോള്‍

ന്യൂഡൽഹി: കള്ളപ്പണം തടയുന്നതിന് നോട്ടു പിൻവലിച്ചിട്ടു കാര്യമില്ലെന്നു യുപിഎ സർക്കാറിനോട് പറഞ്ഞ ബിജെപിയാണിപ്പോൾ 500,1000 രൂപയുടെ നോട്ടു പിൻവലിച്ചിരിക്കുന്നത്. 2005 ന് മുമ്പുള്ള എല്ലാ കറൻസികളും 2014 മാർച്ച് 31 ഓടുകൂടി പിൻവലിക്കാൻ യുപിഎ സർക്കാർ തീരുമാനിച്ച സമയത്താണ് ശക്തമായ എതിർപ്പുമായി ബിജെപി മുന്നോട്ടു വന്നത്.

യു.പി.എ സര്‍ക്കാറിന്റെ കാലത്ത് പ്രതിപക്ഷത്തായിരുന്ന ബിജെപി ജനവിരുദ്ധമെന്നു പറഞ്ഞ് എതിര്‍ത്ത നടപടിയാണ് കുറേക്കൂടി രൂക്ഷമായ രീതിയില്‍ ഇപ്പോള്‍ മോദി കള്ളപ്പണം ഇല്ലാതാക്കാന്‍ വേണ്ടിയെന്നു പറഞ്ഞ് അവതരിപ്പിച്ചിരിക്കുന്നത്.

കള്ളപ്പണം തടയാൻ നോട്ടു പിൻവലിക്കുന്നതിലൂടെ സാധ്യമാവില്ലെന്നും നിരക്ഷരരായ സാധാരണക്കാരെയാണു ഇത് ബാധിക്കലെന്നുമായിരുന്നു ബിജെപി വക്താവും നിലവിലെ എംപിയുമായ മീനാക്ഷി ലേഖിയുടെ അന്നത്തെ പ്രതികരണം.ബാങ്ക് അക്കൗണ്ടില്ലാത്ത, ചെറിയ സമ്പാദ്യമുള്ളവരെയാണ് ഇത് ബാധിക്കുകയെന്നും 2005 ന് മുമ്പു പ്രിന്റ് ചെയ്ത നോട്ടുകള്‍ പിന്‍വലിക്കുന്നത് ധനമന്ത്രാലയം കാട്ടുന്ന ഏറ്റവും ഒടുവിലത്തെ ഗിമ്മിക്കാണെന്നും ഇത് ജനവിരുദ്ധമാണെന്നും അവർ പറഞ്ഞിരുന്നു.

Read More >>