ഭോപ്പാല്‍ എന്‍കൗണ്ടര്‍; സിമി പ്രവര്‍ത്തകര്‍ രക്ഷപ്പെട്ടുവെന്ന് പറയുന്ന ദിവസം 80 ജയില്‍ വാര്‍ഡന്‍മാരെ വിഐപി ഡ്യുട്ടിക്ക് നിയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട്

ജയില്‍ ഡ്യൂട്ടിയിലുള്ള സുരക്ഷാ ഭടന്മാരെ അകാരണമായി വിഐപികളുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടതായാണ് അധികൃതര്‍ക്കെതിരെ ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ വസതിയിലോ ഓഫീസിലോ, ജയില്‍ മന്ത്രിയുടെ വീട്ടിലോ വാര്‍ഡന്‍മാര്‍ ജയില്‍ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം.

ഭോപ്പാല്‍ എന്‍കൗണ്ടര്‍; സിമി പ്രവര്‍ത്തകര്‍ രക്ഷപ്പെട്ടുവെന്ന് പറയുന്ന ദിവസം 80 ജയില്‍ വാര്‍ഡന്‍മാരെ വിഐപി ഡ്യുട്ടിക്ക് നിയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട്

ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് എട്ട് സിമി പ്രവര്‍ത്തകര്‍ രക്ഷപ്പെട്ടുവെന്ന് പറയുന്ന ദിവസം 80 വാര്‍ഡന്‍മാര്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. ജയില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട 80 സുരക്ഷാ ഭടന്മാരാണ് അന്നേ ദിവസം ജയിലില്‍ ഉണ്ടായിരുന്നില്ലെന്ന് വെളിപ്പെട്ടത്. സിമി പ്രവര്‍ത്തകരെ മണിക്കൂറുകള്‍ക്കകം വെടിവച്ചു കൊലപ്പെടുത്തിയതോടെയാണ് സംഭവം വിവാദമായത്.

ജയില്‍ ഡ്യൂട്ടിയിലുള്ള സുരക്ഷാ ഭടന്മാരെ അകാരണമായി വിഐപികളുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടതായാണ് അധികൃതര്‍ക്കെതിരെ ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ വസതിയിലോ ഓഫീസിലോ, ജയില്‍ മന്ത്രിയുടെ വീട്ടിലോ വാര്‍ഡന്‍മാര്‍ ജയില്‍ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം.

3,300 തടവുപുള്ളികള്‍ ഉള്ള ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ അന്ന് വെറും 139 സുരക്ഷാ ഭടന്മാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇവിടെ വാര്‍ഡന്‍മാരുടെ 251 പോസ്റ്റുകളാണുള്ളത്. അതില്‍ 31 എണ്ണം മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Read More >>