സിമി പ്രവര്‍ത്തകരെ വെടിവെച്ചുകൊന്ന പോലീസുകാര്‍ക്ക് പ്രഖ്യാപിച്ച പാരിതോഷികം തടഞ്ഞു: സത്യം തെളിയാതെ പാരിതോഷികം നല്‍കില്ലെന്ന് സര്‍ക്കാര്‍

എന്നാല്‍ മുഖ്യമന്ത്രി ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ പാരിതോഷികം തടയുകയായിരുന്നു. തടവു ചാടിയ എട്ടു സിമി പ്രവര്‍ത്തകരെ എന്‍കൗണ്ടറിലൂടെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ നിരായുധരായിരുന്ന തടവുകാരെ പോലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നെന്നാണ് പുറത്തുവരുന്ന തെളിവുകള്‍ വ്യക്തമാക്കുന്നത്.

സിമി പ്രവര്‍ത്തകരെ വെടിവെച്ചുകൊന്ന പോലീസുകാര്‍ക്ക് പ്രഖ്യാപിച്ച പാരിതോഷികം തടഞ്ഞു: സത്യം തെളിയാതെ പാരിതോഷികം നല്‍കില്ലെന്ന് സര്‍ക്കാര്‍

ഭോപ്പാല്‍ ജയിലിലെ സിമിപ്രവര്‍ത്തകരെ വധിച്ച പോലീസുകാര്‍ക്ക് പ്രഖ്യാപിച്ച പാരിതോഷികം സര്‍ക്കാര്‍ തടഞ്ഞു. ഏറ്റുമുട്ടല്‍ വിവാദമായതിനെ തുടര്‍ന്നാണ് പോലീസുകാരുടെ പാരിതോഷികം തടഞ്ഞത്. നേരത്തെ, മധ്യപ്രദേശ് സര്‍ക്കാരാണ് ഏറ്റുമുട്ടലില്‍ പങ്കെടുത്ത പോലീസുകാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. ഏറ്റുമുട്ടലില്‍ പങ്കെടുത്ത എല്ലാ പോലീസുകാര്‍ക്കും രണ്ടു ലക്ഷം രൂപ വീതം പാരിതോഷികം നല്‍കുമെന്നായിരുന്നു പ്രഖ്യാപനം.

എന്നാല്‍ മുഖ്യമന്ത്രി ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ പാരിതോഷികം തടയുകയായിരുന്നു. തടവു ചാടിയ എട്ടു സിമി പ്രവര്‍ത്തകരെ എന്‍കൗണ്ടറിലൂടെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ നിരായുധരായിരുന്ന തടവുകാരെ പോലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നെന്നാണ് പുറത്തുവരുന്ന തെളിവുകള്‍ വ്യക്തമാക്കുന്നത്. ഇതോടെയാണ് സര്‍ക്കാര്‍ ജുഡീഷല്‍ അന്വേഷണത്തിനു ഉത്തരവിട്ടത്.

ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റീസ് എസ്.കെ.പാണ്ഡെയാണ് അന്വേഷിക്കുക. ഈ അന്വേഷണത്തിനു ശേഷമേ പോലീസുകാര്‍ക്ക് പാരിതോഷികം നല്‍കാന്‍ സാധിക്കുവെന്ന് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു. അല്ലാതെ പാരിതോഷികം നല്‍കുന്നത് യുക്തി അല്ലെന്നും അദ്ദേഹം പറഞ്ഞു.

Read More >>