ബലാത്സംഗം ചെയ്തവരിൽ ഇപ്പോഴത്തെ നഗരസഭാ കൗൺസിലറുമെന്ന് യുവതി; ആരോപണം പണംതട്ടാനെന്നു കൗൺസിലർ

പരാതി പറയാൻ സ്റ്റേഷനിലെത്തിയപ്പോൾ പൊലീസ് അപമര്യാദയായി പെരുമാറിയെന്നും മജിസ്ട്രേറ്റിന് മുന്നിൽ മൊഴി മാറ്റാൻ പോലീസ് നിർബന്ധിച്ചെന്നും യുവതി പറഞ്ഞു. ഇന്ന് നാലു മണിക്ക് മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് പരാതി നൽകുമെന്നും യുവതി പറഞ്ഞു.

ബലാത്സംഗം ചെയ്തവരിൽ  ഇപ്പോഴത്തെ നഗരസഭാ കൗൺസിലറുമെന്ന് യുവതി; ആരോപണം പണംതട്ടാനെന്നു കൗൺസിലർ

കൊച്ചി: മദ്യപനായ ഭർത്താവിന്റെ സുഹൃത്തുക്കൾ ചേർന്നു യുവതിയെ കൂട്ടബലാത്സംഗത്തിനിരായാക്കിയ സംഭവത്തിലെ പ്രധാനി തൃശ്ശൂര്‍ ഇപ്പോൾ  വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറായ പി എന്‍ ജയന്തനെന്ന് യുവതി . ഇയാള്‍ സിപിഐഎം പ്രാദേശിക നേതാവാണ്. ജയന്തന്റെ സഹോദരന്‍ ജിതേഷ്, ബിനീഷ്, ഷിബു എന്നിവരാണ് ആരോപണ വിധേയരായ മറ്റ് മൂന്ന് പേര്‍. വാർത്താ സമ്മേളനം നടത്തിയാണ് യുവതി ആരോപണ വിധേയരുടെ പേര് വെളിപ്പെടുത്തിയത്.

ഭർത്താവിന്റെ സുഹൃത്തുക്കൾ കാറിൽ കൊണ്ടു പോയാണ് പീഡിപ്പിച്ചതെന്നും യുവതി പറഞ്ഞു. മാത്രമല്ല കേസ് ഒത്തു തീർപ്പാക്കാൻ പേരാമംഗലം സിഐ ശ്രമിച്ചെന്നും യുവതി പറഞ്ഞു. മാത്രമല്ല  പരാതി പറയാനെത്തിയപ്പോൾ പൊലീസ് അപമര്യാദയായി പെരുമാറിയെന്നും മജിസ്ട്രേറ്റിന് മുന്നിൽ മൊഴി മാറ്റാൻ പോലീസ് നിർബന്ധിച്ചെന്നും യുവതി പറഞ്ഞു.  കോടതിയിൽ മൊഴി മാറ്റിപ്പറഞ്ഞിട്ടില്ല. പരാതി പിൻവലിക്കണമെന്ന് മാത്രമാണ് പറഞ്ഞത്. ഇന്ന് നാലു മണിക്ക് മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് പരാതി നൽകുമെന്നും യുവതി പറഞ്ഞു.


പരാതി പിൻവലിച്ചിട്ടും നാലും പേരും ചേർന്ന് നിരന്തരം ഉപദ്രവിച്ചിരുന്നു. നാട്ടിൽ തിരിച്ചെത്തിയാൽ തന്നെ അപായപ്പെടുത്തുമെന്ന ഭയമുണ്ടെന്നും യുവതി പറഞ്ഞു. നീതി ലഭിക്കുമെന്ന് വിശ്വാസത്തിൽ നടത്തിയ വെളിപ്പെടുത്തലാണിത്. അതുകൊണ്ടു തന്നെ ഇതിൽ രാഷ്ട്രീയം കലർത്തരുതെന്നും യുവതി പറഞ്ഞു.

ഇന്നലെയാണ് തൃശൂർ സ്വദേശിയെ കൂട്ട ബലാത്സംഗത്തിനിരയായെന്നും കുറ്റാരോപിതർ യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും ഡബിംഗ് ആർടിസ്റ്റായ ഭാഗ്യലക്ഷ്മി ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.


[caption id="attachment_55743" align="alignleft" width="300"]newe ജയന്തൻ[/caption]

യുവതിയുടെ ആരോപണങ്ങള്‍ സാമ്പത്തിക നേട്ടത്തിനായി കെട്ടിച്ചമച്ചതാണെന്ന് കൗണ്‍സിലര്‍ പി എന്‍ ജയന്തന്‍ നാരദാന്യൂസിനോട് പറഞ്ഞു. ഈ വര്‍ഷം ഓഗസ്റ്റില്‍ യുവതിയും ഭര്‍ത്താവും പേരാമംഗലം സ്റ്റേഷനില്‍ കേസ് കൊടുത്തിരുന്നു. പിന്നീട് വടക്കാഞ്ചേരി മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കിയപ്പോള്‍ ബലാത്സംഗത്തിന് വിധേയയായിട്ടില്ലെന്ന് അവര്‍ പറഞ്ഞതാണെന്നും ജയന്തന്‍ വ്യക്തമാക്കുന്നു. സാമ്പത്തികപ്രശ്നം മാത്രമാണുള്ളതെന്നായിരുന്നു യുവതിയുടെ മൊഴി. ഇതിന് ശേഷവും യുവതിയും ഭര്‍ത്താവും തന്നെ വിളിച്ച് പതിനഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഇല്ലെങ്കില്‍ പ്രശ്‌നം വീണ്ടും കുത്തിപ്പൊക്കും എന്നായിരുന്നു ഭീഷണിയെന്നും പി എന്‍ ജയന്തന്‍ പറഞ്ഞു.

പണം ആവശ്യപ്പെട്ടുള്ള യുവതിയുടേയും ഭര്‍ത്താവിന്റേയും ഭീഷണിക്ക് വഴങ്ങാതിരുന്നപ്പോഴാണ് പരസ്യമായി തനിക്കെതിരെ അവര്‍ രംഗത്ത് വന്നതെന്നും ജയന്തന്‍ പറയുന്നു. യുവതിയെ കൂട്ട ബലാത്സംഗം ചെയ്‌തെന്ന
ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രശ്‌നത്തില്‍ ഇടപ്പെട്ടിരുന്നു
.

2014 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എന്നാൽ പേടി മൂലമാണ് യുവതി അന്നു തന്നെ പോലീസിൽ പരാതി നൽകാതിരുന്നത്. ഫോർട്ട്കൊച്ചി സ്വദേശിയായ യുവതി ഭർത്താവുമൊത്ത് തൃശൂരിൽ താമാസിക്കുമ്പോഴായിരുന്നു ബലാത്സംഗത്തിന് ഇരയായത്. ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഭർത്താവിന് അപകടം സംഭവിച്ചു എന്ന് പറഞ്ഞു വിളിച്ചു കൊണ്ടുപോയാണ് യുവതിയെ ഇവർ ബലാത്സംഗം ചെയ്തത്. യുവതിയുടെ ചിത്രങ്ങൾ കൈവശമുണ്ടെന്നും ഇത് പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഇവർ ഭർത്താവിനെ ഭീഷണിപ്പെടുത്തിയിരുന്നു.

Read More >>